വോട്ടര്‍മാര്‍ കാല്‍ കഴുകി സ്വീകരിച്ച വിവാദത്തില്‍ മറുപടിയുമായി ഇ.ശ്രീധരന്‍;കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്
വോട്ടര്‍മാര്‍ കാല്‍ കഴുകി സ്വീകരിച്ച വിവാദത്തില്‍ മറുപടിയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.‘നമ്മുടെ ഭാരതീയ സംസ്‌കാരമാണത്. ഭാരതീയ സംസ്‌കാരം ചെയ്യുന്നതില്‍ എന്താണ് തെറ്റ് ? അതില്‍ തെറ്റ് പറയുന്നവര്‍ക്ക് സംസ്‌കാരം ഇല്ലായെന്നല്ലേ അര്‍ത്ഥം, അവര്‍ക്ക് ദേശഭക്തി ഇല്ലായെന്നല്ലേ അര്‍ത്ഥം,’ ഇ. ശ്രീധരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പ്രചാരണയാത്രക്കിടെ ശ്രീധരന്റെ കാല്‍ കഴുകുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇ. ശ്രീധരനെ മാലയിട്ട്, കാല്‍ കഴുകി വോട്ടര്‍മാര്‍ സ്വീകരിക്കുന്ന ചിത്രങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഇതുകൂടാതെ ശ്രീധരന്റെ കാല്‍ തൊട്ടു വന്ദിക്കുന്ന ചിത്രങ്ങളും വന്നിരുന്നു.
പ്രാചീന കാലത്തെ സാസ്‌കാരിക മൂല്യങ്ങളാണ് ചിത്രം ഉയര്‍ത്തുന്നതെന്നും ജാതീയതയും സവര്‍ണ മനോഭാവവുമാണ് പ്രകടമാകുന്നതെന്നുമാണ് ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്ന്. രാജവാഴ്ചയല്ല, ജനാധിപത്യമാണ് നമ്മുടെ നാട്ടില്‍ പിന്‍തുടരുന്നതെന്ന് ഇതുവരെ ശ്രീധരന് മനസ്സിലായിട്ടില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്ന ആശയങ്ങളെന്താണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവാദങ്ങളോട് ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.അതെ സമയം തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബി.ജെ.പി. കണ്ണൂര്‍ ജില്ലാ അധ്യക്ഷനാണ് സ്ഥാനാര്‍ത്ഥിയായ എന്‍. ഹരിദാസ്.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ഹരിദാസിന്റെ പത്രിക തള്ളിയത്.ഇന്നലെ എന്‍.ഡി.എ ഡമ്മി സ്ഥാനാര്‍ത്ഥി ലതീഷിന്റെ പത്രികയും തള്ളിയിരുന്നു. ഇതോടെ തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ല.തലശ്ശേരിയില്‍ എ.എന്‍ ഷംസീറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എം. പി അരവിന്ദാക്ഷനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.ദേവികുളത്ത് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ പത്രികയും നേരത്തെ തള്ളിയിരുന്നു. ഫോറം 26 പൂര്‍ണമായും പൂരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. എന്നാൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്റെ പേരില്‍ നിലവിലുള്ളത് 248 കേസുകളെന്ന് കണക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേസുകളുടെ എണ്ണം വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നാല് കേസുകളുമാണ് നിലവിലുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് കണക്ക്.പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്ന് അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാമത്തെ കേസ് ടി. നന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസ് ആണ്.
https://www.facebook.com/Malayalivartha























