അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഘാന സ്വദേശിക്കാണ് പരുക്കേറ്റത്. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈല്‍ ഭാഗങ്ങള്‍ പതിച്ചത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിനു തെക്കുപടിഞ്ഞാറുള്ള നഗരത്തില്‍ പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തില്‍ ഒരു പാര്‍പ്പിട സമുച്ചയം തകരുകയും കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ യുഎസോ ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ഇറാനോട് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് നേരെയും വ്യോമാക്രമണങ്ങള്‍ ഉണ്ടായി.യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി, 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകളില്‍ യുഎസും ഇറാനും പ്രാദേശിക മധ്യസ്ഥരും ഏര്‍പ്പെട്ടിരിക്കുകയാണെന്ന് യുഎസ്, ഇസ്രയേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.
എന്നാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യത കുറവാണെന്ന് ഈ വൃത്തങ്ങള്‍ പറയുന്നു. ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള വന്‍തോതിലുള്ള ആക്രമണങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജജല വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടികളും ഒഴിവാക്കാനുള്ള അവസാന ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്.
https://www.facebook.com/Malayalivartha






















