Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകാംക്ഷയോടെ കേരളം... തെരഞ്ഞെടുപ്പ് ചിത്രം പുറത്തായതോടെ സ്ഥാനാര്‍ത്ഥികളുടെ കേസുകളും പുറത്തായി; സ്വത്തുകളും, കേസുകളും സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ ചര്‍ച്ചയാക്കി കേരളം; സുരേന്ദ്രന് 248, ചെന്നിത്തലയ്ക്ക് 8 ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും 4 വീതം; കേസുകള്‍ ഇങ്ങനെ

21 MARCH 2021 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

മ​ദ്യ​ത്തി​ന്‍റെ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നായി സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്.... നാലാം പ്രതിക്ക് വീണ്ടും പരോൾ...മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്

ശബരിമല സ്വർണക്കൊള്ള... എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും  

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തുക്കളും കേസുകളും കണ്ട് കേരളം അന്തം വിടുകയാണ്. എന്നാല്‍ കൂടുതല്‍ ആഴത്തിലേക്ക് പോകുമ്പോള്‍ അതില്‍ പലതും രാഷ്ട്രീയ പ്രേരിത കേസുകളാണെന്ന് മനസിലാകും.

പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായി വരുകയാണ്. സ്വത്തുകളും, കേസുകളും സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

 

ഇതില്‍ മൂന്ന് മുന്നണികളുടെയും നായകന്മാരായവരുടെ കേസുകള്‍ പരിശോധിച്ചാല്‍ ഇത്തരത്തിലാണ്. 248 കേസുകളുമായി ഒന്നാമത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും കേസുകള്‍ 4 വീതം.

വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പൊലീസുകാരുടെ ജോലി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്രന്റെ പേരിലുള്ള കേസുകളില്‍ ഭൂരിഭാഗവും. ഭൂരിഭാഗം കേസുകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ളതാണ്. വിവിധ ജില്ലകളിലായാണ് കേസുകള്‍ നടക്കുന്നത് എന്നാണ് സത്യവാങ്മൂലം പറയുന്നത്.

 



പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള കേസുകള്‍ ഇവയാണ്. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം മലയിന്‍കീഴ് സ്വര്‍ണക്കടത്ത് വിവാദത്തിലെ സമരം സംബന്ധിച്ച കേസ്, വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫഌറ്റ് ക്രമക്കേടിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസ്, കരുണാകരന്‍ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനിലെ കേസ്. തോട്ടപ്പള്ളി സമരവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെ കേസ്. ശബരിമല സമരത്തിന്റെ പേരില്‍ പമ്പ സ്‌റ്റേഷനിലും ജനകീയ യാത്രയുടെ പേരില്‍ ആലുവ ഈസ്റ്റിലുമുള്ള കേസുകള്‍.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ 2010, 2019 വര്‍ഷത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എന്നിങ്ങനെയാണ്.

 



ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കേസുകളില്‍ ചിലത് സമരങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. ഒരെണ്ണം സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തതാണ്.

2018 ല്‍ ശബരിമല പ്രക്ഷോഭ സമയത്ത് നിരോധനാജ്ഞ ലംഘിച്ചതിനും യുഡിഎഫ് സമരത്തിന്റെ ഭാഗമായി ജനകീയ മെട്രോ റെയില്‍യാത്ര നടത്തിയതും മലയിന്‍ കീഴില്‍ സമരത്തിന്റെ ഭാഗമായി അനധികൃതമായി കൂട്ടം കൂടിയതിനുമാണ് പമ്പ, ആലുവ ഈസ്റ്റ്, മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 



മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഴിമതി നിരോധനിയമപ്രകാരമാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വകാര്യ ലാഭത്തിനായി കരാറിലേര്‍പ്പെട്ടെന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുവഴി തടസപ്പെടുത്തിയതിനാണ് മറ്റൊരു കേസ്. മൂന്നാമത്തെ കേസ് ടിനന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസാണ്.

 



അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് നടത്തിയത്. പത്രികകള്‍ 22 വരെ പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (37 minutes ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (48 minutes ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (1 hour ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (1 hour ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (1 hour ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (2 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (2 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (3 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (3 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (3 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (4 hours ago)

Malayali Vartha Recommends