Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു

18 JULY 2026 04:35 PM IST
മലയാളി വാര്‍ത്ത

ഇറാന്‍ ഡ്രോണ്‍ ആക്രമണ പശ്ചാത്തലത്തില്‍ കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു. വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാന്‍ഡിംഗ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മിക്ക വിമാന സര്‍വീസുകളുടെയും സമയക്രമം പുനഃക്രമീകരിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ന് വ്യോമപാത അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് കുവൈത്ത് എയര്‍വേയ്‌സ് അഭ്യര്‍ഥിച്ചു. ബുക്കിംഗില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്.എം.എസ് ഉള്‍പ്പെടെ യാത്രാ അറിയിപ്പുകള്‍ അയയ്ക്കുമെന്നും എയര്‍വേയ്‌സ് അറിയിച്ചു.

അതേസമയം കുവൈറ്റിന് നേരെ തുടര്‍ച്ചയായി ഏഴാം ദിവസമാണ് ഇറാന്‍ ആക്രമണം നടത്തിയത്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചെറുക്കുകയാണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയും രാവിലെയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നിലധികം തവണ അപകട മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നു. എല്ലാ പൗരന്മാരും പ്രവാസികളും ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം കുവൈത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ജല ശുദ്ധീകരണ വൈദ്യുതി പ്ലാന്റിന് തകരാര്‍ സംഭവിച്ചിരുന്നു.

രാജ്യത്തിന് നേരെ ശത്രുതാപരമായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, പ്രതിരോധ സേന ശക്തമായ തിരിച്ചടി നല്‍കിവരികയാണെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ നാലാം തവണയാണ് കുവൈത്ത് സൈന്യം ഇത്തരം വ്യോമഭീഷണികളെ നേരിടുന്നത്. ജനങ്ങള്‍ കര്‍ശനമായും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യോമാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തകര്‍ക്കുമ്പോള്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഡ്രോണുകളെ വഴിമധ്യേ വെടിവെച്ചിടുന്നതിനാലാണ് ഇത്തരത്തില്‍ ശബ്ദം കേള്‍ക്കുന്നത്. സ്ഥിതിഗതികള്‍ പൊലീസ് സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് വ്യോമപാത അടച്ചതെന്നും ഭീഷണികള്‍ ഒഴിഞ്ഞാലുടന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (18 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (25 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (31 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

Malayali Vartha Recommends