Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം വന്‍തോതില്‍ പ്രകടമായി; അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ്, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

21 MARCH 2021 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്

കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം വന്‍തോതില്‍ പ്രകടമായിരിക്കുകയാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും കണ്‍വെന്‍ഷനുകളിലും കാണുന്ന വന്‍ജനപങ്കാളിത്തം ഇതിന് തെളിവാണ്.

നേരത്തെ ഐശ്വര്യകേരളയാത്ര നടന്നപ്പോള്‍ തന്നെ ഈ ജനവികാരം വളരെ പ്രകടമായിരുന്നു. അന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ മണ്ഡലങ്ങളിലും ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ജനങ്ങളുടെ ആവേശത്തോടുള്ള പങ്കാളിത്തമാണ് ദൃശ്യമാണ്. അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍.ഇത് ഭരണക്കാരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഈ ജനവികാരം അട്ടിമറിക്കുന്നതിന് ബോധപൂര്‍വ്വവും സംഘടിതവുമായ ശ്രമങ്ങള്‍ പല വഴിയിലൂടെയും നടക്കുകയാണ്.

ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന അഭിപ്രായസര്‍വ്വേകള്‍. യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മനപ്പൂര്‍വ്വമുള്ള ശ്രമമാണ് ഈ സര്‍വ്വേകളില്‍ നടക്കുന്നത്.ഈ സര്‍വ്വേകള്‍ ഏകപക്ഷീയ സ്വഭാവത്തിലേയ്ക്ക് വഴുതിവീഴുകയാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില ഏജന്‍സികള്‍ ഇടതുമുന്നണിക്ക് വേണ്ടി ഇതേ തന്ത്രം പയറ്റിയിരുന്നു. അത് അന്ന് അമ്പേ പാളിപ്പോയത് എല്ലാവരും കണ്ടതാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഭൂരിപക്ഷസീറ്റുകളും ലഭിക്കുമെന്നായിരുന്നു അഭിപ്രായസര്‍വ്വേകള്‍ ഒന്നടങ്കം പ്രവചിച്ചത്. എന്നിട്ട് എന്താണ് സംഭവിച്ചത്? 20 ല്‍ 19 സീറ്റിലും യു.ഡി.എഫ്. ആണ് ജയിച്ചത്. അതും ഒരു ലക്ഷത്തിലേറെ വോട്ടകുളുടെ വന്‍ മാര്‍ജിനില്‍. ആ വലിയ ജനവികാരം ഏതെങ്കിലും സര്‍വ്വേയില്‍ പ്രതിഫലിച്ചോ? അന്ന് ഇടതുമുന്നണിക്ക് 12 മുതല്‍ 16 വരെ സീറ്റുകള്‍ വരെ കിട്ടുമെന്നായിരുന്നു പ്രവചനം. ഒടുവില്‍ ഇടതുമുന്നണിക്ക് കിട്ടിയത് ആകെ ഒരു സീറ്റ് മാത്രം.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നും ശശി തരൂര്‍ തോല്ക്കുമെന്നുമാണ് പ്രവചിച്ചത്. ശശിതരൂര്‍ ഒരു ലക്ഷം വോട്ടിന് ജയിച്ചു.പാലക്കാട് കോണ്‍ഗ്രസിന്റെ വി.കെ. ശ്രീകണ്ഠന്‍ തോല്ക്കുമെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് അഭിപ്രായ സര്‍വ്വേക്കാര്‍ പറഞ്ഞത്. എന്നാല്‍, ശ്രീകണ്ഠനാണ് ജയിച്ചത്.പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രവചിച്ചത്. എന്തു സംഭവിച്ചു? ഈ അനുഭവപാഠം ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാത്ത മറുനാട്ടുകാരായ സര്‍വ്വേക്കാര്‍ക്ക് മറക്കാം. അവര്‍ക്ക് അവരുടെ ബിസിനസ്. പക്ഷേ, ഈ നാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ആ അനുഭവം മറക്കുന്നത് ശരിയാണോ?

ഇത്തവണ പിണറായി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ തിരഞ്ഞുപിടിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമവും ഈ സര്‍വ്വേകളില്‍ കാണുന്നു എന്നതാണ് പ്രത്യേകത. ആസൂത്രതിമായ നീക്കമാണ് നടക്കുന്നത്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന വിധമാണ് ഹീനമായ ഈ തന്ത്രം പയറ്റുന്നത്. ഈ സര്‍ക്കാരിനെതിരെ തെളിവുകള്‍ സഹിതമാണ് ഞാന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. എല്ലാം ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരിന് എല്ലാത്തിലും മുട്ടുമടക്കേണ്ടി വന്നു. അതിലൊന്നും പ്രതിപക്ഷ നേതാവിനെ തറപറ്റിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇപ്പോള്‍ സര്‍വ്വേ നടത്തി തകര്‍ക്കാനാണ് നോക്കുന്നത്.

ഭരണ കക്ഷിക്ക് കിട്ടുന്ന പിരഗണനയുടെ ഒരു ശതമാനം എങ്കിലും മാദ്ധ്യമങ്ങള്‍ പ്രതിപക്ഷത്തിന് നല്‍കണ്ടേ? ഇത് എന്തു മാദ്ധ്യമ ധര്‍മ്മമാണ്? നരേന്ദ്ര മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെ വിരട്ടിയും പരസ്യം നല്‍കിയും മാദ്ധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്.മാദ്ധ്യമ ധര്‍മ്മം മറന്നു കൊണ്ട് കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഇത്തവണ തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട സ്‌പേസ് പോലും നല്‍കാതെ ഭരണ കക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മാദ്ധ്യമങ്ങള്‍.

ചില അവതാരകര്‍ അടുത്ത അഞ്ചു വര്‍ഷം കൂടി പിണറായി ഭരിക്കുമെന്ന് ഇപ്പോഴേ ആശംസ നേരുന്നു. കേരളത്തിന്റെ വോട്ടര്‍മാരില്‍ ഒരു ശതമാനം പേര്‍ പോലും പങ്കെടുക്കാത്ത സര്‍വ്വേകളാണിവ. അതുവഴി ജനങ്ങളുടെ ബോധ്യത്തെ അട്ടിറിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഒരോ പ്രതിസന്ധിയില്‍പ്പെടുമ്പോഴും അതില്‍ നിന്ന് കരകയറ്റാന്‍ സര്‍വ്വേക്കാര്‍ വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.രസകരമായ ഒരു കാര്യം മൂന്ന് മാദ്ധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനി തന്നെ സര്‍വ്വേ നടത്തിയെന്നതാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ 200 കോടി രൂപയുടെ പരസ്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അതില്‍ 57 കോടി രൂപ കിഫ്ബിയുടേതാണ്. കേരളത്തിലെ ജനങ്ങളുടെ തലയില്‍ വന്‍ഭാരം കയറ്റി വയ്ക്കുന്ന കിഫ്ബി 57 കോടി രൂപ പരസ്യത്തിനും ചിലവാക്കി.200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വ്വേകളില്‍ തെളിയുന്നത്. പ്രതിപക്ഷത്തിന് പരസ്യം പരസ്യം കൊടുക്കാന്‍ കഴിയുന്നില്ലല്ലോ? പക്ഷേ മാദ്ധ്യമ ധര്‍മ്മം പാലിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

കോടികളുടെ പരസ്യം കൊടുത്ത് എപ്രകാരമാണോ നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളെ കൊണ്ട് മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നത് അത് പോലെ പിണറായിയും മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഒരു സര്‍ക്കാരും ഇത്രയേറെ അഴിമതികള്‍ക്ക് പിടിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അഴിമതി ജനങ്ങള്‍ക്ക് ഒരു വിഷയമല്ല എന്നാണ് സര്‍വ്വേക്കാര്‍ പറയുന്നത്. സാമാന്യമായ വിവേചനബുദ്ധിപോലും പ്രയോഗിക്കാതെ സമുഹത്തോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ അത് വലിയ കണ്ടുപിടിത്തമായി വിളമ്പുകയും ചെയ്യുന്നു.

ഇനിയും വരാന്‍ പോകുന്ന സര്‍വ്വേകളും ഇത് പോലെയായരിക്കും. യു.ഡി.എഫിന് ഈ സര്‍വ്വേകളില്‍ വിശ്വാസമില്ല. ജനങ്ങളുടെ സര്‍വ്വേയില്‍ മാത്രമാണ് യു.ഡി.എഫിന് വിശ്വാസം. അത് നേരത്തെ തെളിഞ്ഞതുമാണ്.പക്ഷേ, കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അഭിപ്രായസര്‍വ്വേകള്‍ എന്ന തന്ത്രത്തിലൂടെ ജനഹിതം മാറ്റിമറിക്കാനാവില്ല എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കും. സര്‍വ്വേ നടത്തി യു.ഡി.എഫിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ട.

ജനങ്ങളെ ദ്രോഹിച്ച, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ മേഖലയെയും തകര്‍ത്ത ഒരു ജനവിരുദ്ധ സര്‍ക്കാരിനെ വെള്ളപൂശാന്‍ കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് എന്തു ഉത്തരവാദിത്തമാണുള്ളത്? ഞങ്ങള്‍ മാദ്ധ്യമ സിന്റിക്കേറ്റ് എന്ന് വിളിച്ച് ആക്ഷേപിക്കാത്തതു കൊണ്ടാണോ? കടക്കൂ പുറത്ത് എന്ന് പറഞ്ഞ് നിങ്ങളെ പുറത്താക്കത്തതു കൊണ്ടാണോ? ഞങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്തു കൊണ്ടാണോ?

പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നതില്‍ കാര്യമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2 % സ്വീകാര്യതയാണ് സര്‍വ്വേക്കാര്‍ നല്‍കിയത്. അദ്ദേഹം മുഖ്യമന്ത്രിയായില്ലേ? ഇപ്പോഴോ?

പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജണ്ട നിശ്ചയിച്ച ശേഷം അതനുസരിച്ചുള്ള ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ചോദിക്കുന്നത്. ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്ന തരത്തിലാണ് സര്‍വ്വേയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്.മാദ്ധ്യമങ്ങള്‍ ആഘോഷിക്കട്ടെ. പക്ഷേ ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്. അത് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. അഭിപ്രായ സര്‍വ്വേകള്‍ ജനഹിതെ അട്ടിമറിക്കാന്‍ ദുരുപയോഗപ്പെടുത്തന്ന കാഴ്ചാണ് ഇവിടെ കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (17 minutes ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (53 minutes ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (1 hour ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (1 hour ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (1 hour ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (2 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (2 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (2 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (3 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (3 hours ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (4 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (4 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (4 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (5 hours ago)

Malayali Vartha Recommends