Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

യു ഡി എഫ് തോറ്റാൽ കേരളത്തിൽ മൂന്നാം ശക്തിവരും; ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കും : കെ സുധാകരന്‍

21 MARCH 2021 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്

കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയന് കൽത്തുറുങ്ക് ഉറപ്പാണെന്ന് കെ സുധാകരൻ എംപി. കണ്ണൂർ ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വർഷം കൊണ്ടുനടന്നു, പിന്നീട് ഐടി കോർഡിനേറ്ററാക്കി, ഒരേ ഹോട്ടലിൽ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല. ഇക്കുറി യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നുവരുമെന്നും അദ്ദേഹംവ്യക്തമാക്കി. ചുരുങ്ങിയ ദിവസം കൊണ്ട് ഇരിക്കൂറിലെ വിജയം ഉറപ്പാക്കാനുള്ള പ്രചാരണം പൂർത്തിയാക്കാനാകുമെന്ന് കെ. സുധാകരൻ കൂട്ടിച്ചേർത്തു.

‘ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വര്‍ഷം യുഡിഎഫ് അഞ്ച് വര്‍ഷം എല്‍ഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ അവര്‍ ശക്തരല്ല. എന്നാല്‍ അവര്‍ ശക്തരാകുന്ന നടപടിയിലേക്ക് യുഡിഎഫിന്റെ പരാജയം നയിക്കുമെന്ന ഓര്‍മ ഓരോരുത്തര്‍ക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച്‌ വരണം’ – സുധാകരന്‍ പറയുന്നു.

ഈ മുഖ്യമന്ത്രിയെ വിശ്വാസിക്കാമോ? എംവി രാഘവനെ കൊല്ലാൻ പോയ പുഷ്പൻ എന്ന ചെറുപ്പക്കാരന് മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം നൽകി. കേരളത്തിലെ ജനങ്ങളുടെ മുഖത്ത് നോക്കി കളവ് പറയാനുള്ള തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ ആരാണ്? നാലു വർഷം കൊണ്ട് നടന്ന, ഐ ടി കോഡിനേറ്ററാക്കി, താമസിക്കുന്ന ഹോട്ടലിൽ താമസിപ്പിച്ച സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

 

ജനം അറിയാതിരിക്കാനുള്ള വസ്തുതകൾ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലന്ന് പറയാൻ കാരണം. പത്താം ക്ലാസ് പാസാകാത്ത തെരുവോര പെൺകുട്ടിയെ കൊണ്ടുപോയി, വലിയ മുറിയും, വൻ ശമ്പളവും കൊടുത്ത ആളാണ് മുഖ്യന്ത്രി.

തീരദേശ മത്സ്യബന്ധന കരാർ ഇല്ലന്ന് പറഞ്ഞു. പിന്നെ എങ്ങനെയാണ് അത് റദ്ദാക്കിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണ്. പിണറായി വിജയൻ പണക്കാരനാണ്. ജയരാജൻ ജഗജില്ലിയാണ്. 40 വണ്ടി അകമ്പടി വേണമെന്ന് പറഞ്ഞാൽ, ഇത് കോരേട്ടന്റെ മകനാണെന്ന് ഞാൻ ചോദിച്ചാൽ തെറ്റാണോ?

അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ചു കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല കേരളത്തിലുള്ളത്. യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നു വരുമെന്ന് പ്രവർത്തകരെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് കേരളത്തിലവ അവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (19 minutes ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (55 minutes ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (1 hour ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (1 hour ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (1 hour ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (2 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (2 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (2 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (3 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (3 hours ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (4 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (4 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (4 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (5 hours ago)

Malayali Vartha Recommends