Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവര്‍ക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാകില്ല ; ബിജെപി സ്ഥാനാര്‍ഥി പുന്നപ്ര വയലാര്‍ രക്ത സാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ

21 MARCH 2021 07:34 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്

കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

ബിജെപി സ്ഥാനാര്‍ഥി പുന്നപ്ര വയലാര്‍ രക്ത സാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവര്‍ക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്ത്വവും ഒരുകാലത്തും മനസിലാവുകയില്ല. അതു മനസിലാകണമെന്ന് ആര്‍ക്കും വാശി പിടിക്കാനുമാവില്ലെന്നും ഐസക് പറഞ്ഞു.കലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്. സ്മാരകങ്ങളില്‍ അതിക്രമിച്ചു കയറി രക്തസാക്ഷികളെ അവഹേളിച്ചാല്‍ സ്വാഭാവികമായും കനത്ത തിരിച്ചടി പ്രതീക്ഷിക്കും. എന്നാല്‍ വലിയ ആത്മസംയമനമാണ് സഖാക്കള്‍ പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നാടു തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇത്തരമൊരു നീചകൃത്യം ചെയ്തവര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന കരുതല്‍ എല്ലാവര്‍ക്കും ഉണ്ടാകണം. ഇത്തരം ഹീന കൃത്യങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപി നേതൃത്വവും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല എന്നും നാം കാണണം.ഉന്നതതലങ്ങളിലാണ് ഗൂഢാലോചന നടന്നത് എന്ന് വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയും അവര്‍ക്കു പാദസേവ ചെയ്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത വഞ്ചകര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യവും മഹത്വവും ഒരുകാലത്തും മനസിലാവുകയില്ല. അതു മനസിലാകണമെന്ന് ആര്‍ക്കും വാശി പിടിക്കാനുമാവില്ല. വിഷം മുറ്റിയ സംഘികളില്‍ നിന്ന് വിവേകവും സംസ്‌കാരവും ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍, സംയമനം ദൗര്‍ബല്യമാണെന്ന് കരുതുകയുമരുതെന്നും ഐസ്‌ക് ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ കുറിച്ചു.അതെ സമയം പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി നടത്തിയ പുഷ്പാർച്ചയനെ നിശിതമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ. ഏറ്റവും മ്ലേച്ഛവും നീചവുമായ കാര്യമാണ്. വെടിയേൽക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ വാരിക്കുന്തവുമായി പൊരുതാൻ ഇറങ്ങിയത്. രാജവാഴ്ചക്കെതിരെ കേരളത്തെ ഇന്ത്യയുടെ ഭാഗമാക്കാൻ വേണ്ടി നടത്തിയ പോരാട്ടമാണത്. സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിത്വം വഹിച്ച ഒരാളെങ്കിലും ബിജെപിക്ക് കേരളത്തിലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തെ വിമർശിക്കാതിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അടക്കം വിമർശിച്ചുകൊണ്ടായിരുന്നു ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ മന്ത്രി സംസാരിച്ചത്. 'തത്വദീക്ഷയില്ലാത്ത പ്രതിപക്ഷങ്ങളാണ് കേരളത്തിൽ. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കയറി ഒരു സ്ഥാനാർത്ഥി വിദ്വാൻ പുഷ്പാർച്ചന നടത്തി. ഇനിയും നടത്തുമെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കാലം അല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഞങ്ങൾ സംയമനം പാലിക്കുന്നു. ഏറ്റവും മ്ലേച്ഛവും നീചവുമായ കാര്യമായിരുന്നു ഇത്. കോൺഗ്രസ് ഒരു ചെറുവിരൽ അനക്കിയില്ല, പ്രതിഷേധിച്ചില്ല. ശരിയോ തെറ്റോയെന്ന് ചെന്നിത്തല സാർ മിണ്ടിയിട്ടില്ല. ബിജെപി നേതാക്കളുടെ അഭിപ്രായം പിബി അംഗം എസ്ആർപി ചോദിച്ചു. ആരും ഒരക്ഷരം മിണ്ടിയിട്ടില്ല.'

'ബിജെപി സ്ഥാനാർത്ഥിക്ക് ഇത് എന്താണെന്ന് അറിയാമോ? രാജവാഴ്ച അവസാനിപ്പിക്കുന്നത് ബിജെപിക്ക് ചിന്തിക്കാൻ കഴിയുമോ. ഉത്തരേന്ത്യയിൽ രാജവാഴ്ചയെ പിന്തുണക്കുന്നവരാണ് ബിജെപി. കേരളത്തിൽ രാജവാഴ്ച നടക്കില്ല. അറിഞ്ഞുകൊണ്ട് തന്നെയാണ് തിരുവിതാംകൂറിലെ ജനം പൊരുതിയത്. ആരും തിരിഞ്ഞോടിയിട്ടില്ല. നെഞ്ചിലാണ് അവർക്ക് വെടിയേറ്റത്. കൂടുതൽ പറയുന്നില്ല. പാപ്പരത്വമാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രവർത്തി. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ച ഒരാളുണ്ടോ ബിജെപിക്ക് കേരളത്തിൽ? രാജവാഴ്ചയ്ക്കെതിരെ ഇന്ത്യയുടെ ഭാഗമായി കേരളത്തെ മാറ്റാൻ പോരാടിയവരാണവർ. അതിനേക്കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാവില്ല.


ജാലിയൻ വാലാബാഗിൽ എന്തിന് പോയെന്ന് ഇയാൾ ചോദിക്കുമോ? മഹാത്മാ ഗാന്ധിയല്ലേ കൊണ്ടുപോയത് എന്ന് എന്താണ് പറയാത്തത്? അതുകൂടി പറയണം. വർഗീയ കലാപം നടത്തുന്ന, തലവെട്ടിക്കൊണ്ടു പോകുന്ന രാഷ്ട്രീയമാണ് നല്ലതെന്ന അഭിപ്രായമാണ് ഇവർക്ക്. ബിജെപി കേരളത്തിൽ അധികാരത്തിന്റെ ഏഴയലത്ത് എത്തില്ല. അവസരം കിട്ടിയാൽ ഇവർ എന്ത് ചെയ്യുമെന്നതിന്റെ സൂചനയാണിത്.''യുഡിഎഫ് അധികാരത്തിൽ വരില്ല. വികസന കാര്യത്തിൽ ഇടതുപക്ഷത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. കൃത്യമായ മതസൗഹാർദ്ദ സമീപനമുണ്ട്. സമുദായ സൗഹാർദ്ദം നിറഞ്ഞ് നിൽക്കുകയാണ് കേരളത്തിൽ. വർഗീയ കലാപത്തിന് ആരും ധൈര്യപ്പെടില്ല. ധൈര്യപ്പെട്ടാൽ അപ്പോൾ അവസാനിപ്പിക്കും. അതിന് ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും. ന്യൂനപക്ഷത്തിന് പൂർണ സംരക്ഷണമാണ് കഴിഞ്ഞ അഞ്ച് വർഷം കിട്ടിയത്. അവരുടെ രോമത്തിൽ തൊടാൻ ആർക്കും കഴിഞ്ഞിട്ടില്ല. അത് നടക്കില്ല. ഭൂരിപക്ഷ - ന്യൂനപക്ഷ വ്യത്യാസമില്ല. എല്ലാവരും ഒന്നാണ്. ഒറ്റക്കെട്ടായാണ് കേരളത്തിൽ ജീവിക്കുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (18 minutes ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (54 minutes ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (1 hour ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (1 hour ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (1 hour ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (2 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (2 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (2 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (3 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (3 hours ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (4 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (4 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (4 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (5 hours ago)

Malayali Vartha Recommends