Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

എൽ ഡി എഫും യു ഡി എഫും അക്ഷരാർഥത്തിൽ ഞെട്ടി; എറണാകുളത്ത് ജനഹൃദയം കീഴടക്കി ബിജെപി സ്ഥാനാർഥി പദ്മജ എസ് മേനോൻ

21 MARCH 2021 07:41 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്

കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..

മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

എറണാകുളത്ത് പദ്മജയുടെ സ്ഥാനാർത്ഥിത്വം ഇരു മുന്നണികളെയും ആശങ്കയിലാക്കുന്നു. സംസ്ഥാനത്തെ നഗരങ്ങൾ ബിജെപിയോട് കാട്ടുന്ന അടുപ്പം എറണാകുളത്തും ഉണ്ടാകുമോ എന്നാണ് ഇരു മുന്നണികളും ആശങ്ക പെടുന്നത്.പദ്മജയെ പോലെ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കി ബിജെപി അക്ഷരാർഥത്തിൽ ഇരുമുന്നണികളേയും ഞെട്ടിക്കുകയായിരുന്നു.

മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പദ്മജ മേനോന്റെ വ്യക്തിബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എറണാകുളം മണ്ഡലത്തിലെ ഫലം പ്രവചനാതീതമാക്കും.എൽ ഡി എഫും യു ഡി എഫും തമ്മിൽ ശക്തമായ മത്‌സരം നടക്കുന്ന മണ്ഡലത്തിൽ പദ്മജ സ്ഥാനാർത്ഥിയായി എത്തിയത് ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയുടെ സ്വാധീനം മണ്ഡലത്തിൽ വർധിക്കുന്നതും ഇരു മുന്നണികളുടെയും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ പദ്മജയ്ക്കു മണ്ഡലത്തിൽ ഉള്ള വ്യക്തിബന്ധങ്ങളെയാണ് ഇരു മുന്നണികളും ഭയപ്പെടുന്നത്. പദ്മജ ബിജെപി നേതൃത്വത്തിൽ എത്തിയതിന് പിന്നാലെ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ ബിജെപിയിൽ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെ ബിജെപി പദ്മജയെ സ്ഥാനാർത്ഥി യാക്കിയതിലൂടെ വലിയ മുന്നേറ്റം തന്നെയാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.പാർട്ടി വോട്ടുകളും വ്യക്തിപരമായി പദ്മജ പിടിക്കുന്ന വോട്ടുകളും കൂടിചേർന്നാൽ വലിയ മുന്നേറ്റം മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് ബിജെപി.

എന്നാൽ ഇരു മുന്നണികളും ബിജെപിയുടെ ഈ പ്രതീക്ഷകളെയാണ് ഭയക്കുന്നതും രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും ഒക്കെ അതീതമായി പദ്മജയ്ക്കുള്ള ബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എങ്ങനെബാധിക്കുമെന്ന് ആശങ്കപ്പെടുന്ന ഇരുമുന്നണികളും ഇതുസംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിന് കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.വികസനവും വിശ്വാസ സംരക്ഷണവും ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും ഒക്കെ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിർണ്ണായക ഘടകമായി ബിജെപി മാറിയിരിക്കുകയാണ്.

ബിജെപിയെ സംബന്ധിച്ചടുത്തോളം എറണാകുളം മണ്ഡലത്തിൽ അവരുടെ തുറുപ്പു ചീട്ടായി മാറിയിരിക്കുന്നത് സ്ഥാനാർഥി പദ്മജ എസ് മേനോൻ തന്നെയാണ്. അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനമാണ് പദ്മജയ്ക്കു വേണ്ടി മണ്ഡലത്തിൽ എൻ ഡി എ പ്രവർത്തകർ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരളത്തിനായി നടത്തിയ വികസന പദ്ധതികളും പദ്മജ പ്രചാരണായുധമാക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ,ജനക്ഷേമ പദ്ധതികൾ അങ്ങനെയെല്ലാം ചർച്ചയാക്കുന്നതിലൂടെ എറണാകുളത്തിന്റെ മനസ് കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപി ഇങ്ങനെ വികസനം ചർച്ചയാക്കുമ്പോൾ അത് സംസ്ഥാനത്ത് മാറിമാറി അധികാരത്തിലിരുന്ന ഇടതു വലതു മുന്നണികളെ പ്രതിരോധത്തിലാക്കുകയാണ്.

യു ഡി എഫിനായി സിറ്റിംഗ് എം എൽ എ ടി ജെ വിനോദും എൽ ഡി എഫിനായി ഷാജി ജോർജുമാണ് മത്സര രംഗത്തുള്ളത്. ഇക്കുറി മണ്ഡലം യു ഡി എഫിൽ നിന്നും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇടതുമുന്നണിയും മണ്ഡലം നിലനിർത്തതാണ് യു ഡി എഫും രംഗത്ത് ഇറങ്ങിയപ്പോൾ ഇരുകൂട്ടർക്കും വലിയ വെല്ലുവിളിയാണ് എൻ ഡി എ സ്ഥാനാർഥി പദ്മജ ഉയർത്തുന്നത്.

മണ്ഡലത്തിൽ എഴുതി തള്ളാൻ കഴിയാത്ത ശക്തിയായി ബിജെപി മാറിയെന്ന യാഥാർഥ്യമാണ് ഇരു മുന്നണികളുടെയും ആശങ്കയ്ക്ക് അടിസ്ഥാനം. തങ്ങളുടെ ജയാ പരാജയത്തെ സ്വാധീനിക്കാൻ കഴിയുന്ന ശക്തിയായി പദ്മജ എസ് മേനോൻ സ്ഥാനാർത്ഥിയായതോടെ ബിജെപി മാറിയെന്നത് തിരിച്ചറിഞ്ഞാണ് ഇരു മുന്നണികളുടെയും പ്രവർത്തനം. ബിജെപിയെ ലക്‌ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഇരു മുന്നണികളും എറണാകുളം മണ്ഡലത്തിൽ നടത്തുന്നത്.അതേസമയം ബിജെപിയാകട്ടെ ഇരുമുന്നണികളുടെയും ഒത്തുകളിയും വികസനവും പ്രചരണ രംഗത്ത് സജീവ ചർച്ചയാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (18 minutes ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (54 minutes ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (1 hour ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (1 hour ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (1 hour ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (2 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (2 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (2 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (3 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (3 hours ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (4 hours ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (4 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (4 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (5 hours ago)

Malayali Vartha Recommends