പൂട്ടാനുറച്ച് സഖാക്കള്‍... രണ്ടുനാള്‍ കൊണ്ട് കഴക്കൂട്ടത്തെ വിറപ്പിച്ച ശോഭ സുരേന്ദ്രനെ കൂച്ചുവിലങ്ങിടാന്‍ സഖാക്കള്‍; ഇനിയും ഇങ്ങനെ വിട്ടാല്‍ മണ്ണൊലിച്ചു പോകുമെന്നതിനാല്‍ ഇടപെടല്‍; മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു കടകംപള്ളിയെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചു; ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ പരാതി

വൈകിയെത്തിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിഷ്പ്രഭമാക്കി കടകംപള്ളി സുരേന്ദ്രന്റെ മുഖ്യ എതിരാളിയാകാന്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞു. ശോഭ കഴക്കൂട്ടത്ത് നടത്തിയ പ്രസംഗങ്ങള്‍ സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോഴിതാ ശോഭ സുരേന്ദ്രന് കൂച്ചുവിലങ്ങിടാന്‍ സംഖാക്കള്‍ രംഗത്തെത്തി.
ബിജെപിയുടെ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ശോഭ മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്ന് ആരോപിച്ചുകൊണ്ടുള്ള പരാതിയാണ് കമ്മീഷന് ലഭിച്ചത്. കരിക്കകം സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് ബിഎസ് സജിയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ഒപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശോഭ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്.
കടകംപള്ളിക്കെതിരായ ശോഭ സുരേന്ദ്രന്റെ 'പൂതന' പരാമര്‍ശം വിവാദമായിരുന്നു. കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരില്‍ ശോഭ സുരേന്ദ്രന്‍ വോട്ട് ചോദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പല ഘട്ടത്തിലും ശോഭ സുരേന്ദ്രന്‍ മോശം പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടായിരുന്നു ശോഭ ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപ്പള്ളി സുരേന്ദ്രന്‍ എന്നാണ് അവര്‍ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്നുള്ള ഉരുളല്‍ ആണെന്നും ശോഭാ സുരേന്ദ്രന്‍ ഒരു വാര്‍ത്താ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ് താന്‍ പഠിച്ചതെന്നും ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
അതേസമയം കടകംപളളി സുരേന്ദ്രനെതിരായ പൂതന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പോലും കടകംപളളിക്ക് കഴിഞ്ഞിട്ടില്ല. കോടതിയും കേസും തനിക്ക് പുത്തരിയല്ല, ഇത് ആള്‍ വേറെയാണ്. ജനങ്ങള്‍ തനിക്കൊപ്പമാണെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത കഴക്കൂട്ടം മണ്ഡലം കണ്‍വെന്‍ഷനിലാണ് ശോഭ സുരേന്ദ്രന്‍ കടകംപള്ളി സുരേന്ദ്രന് എതിരെ വിവാദ പരാമര്‍ശം നടത്തിയത്. ശ്രീമാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ല എന്നാണ് മണ്ഡലം കണ്‍വന്‍ഷനില്‍ ബി ജെ പി സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍ പൂതനാപരാമര്‍ശം നടത്തിയത്.
കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിഷയത്തില്‍ നേരത്തെ ഖേദ പ്രകടനം നടത്തിയിരുന്നു. '2018ലെ ഒരു പ്രത്യേക സംഭവ വികാസമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്.
എന്നാല്‍, ഇന്ന് അതൊന്നും ജനങ്ങളുടെ മനസില്‍ ഇല്ലെന്നാണ് കരുതുന്നത്. സുപ്രീം കോടതിയുടെ വിശാലബെഞ്ചിനു മുന്നില്‍ വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തു പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു അതെല്ലാം ഒരു സന്ദേശം തന്നെയാണ്... എന്നാണ് കടകംപള്ളി ശബരിമല വിഷയത്തില്‍ വിശദീകരണം നല്‍കിയത്. അതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായെത്തിയതും പൂതന പരാമര്‍ശം നടത്തിയതും.
"
https://www.facebook.com/Malayalivartha

























