നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വന്‍ തോതില്‍ ഇരട്ട വോട്ടുണ്ടെന്ന പരാതി.... കര്‍ശന നടപടിക്കു തുടക്കമിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വന്‍ തോതില്‍ ഇരട്ട വോട്ടുണ്ടെന്ന പരാതി ശരിയെന്നു കണ്ടെത്തിയ പശ്ചാത്തലത്തില്‍, ക്രമക്കേടുകള്‍ക്കു വഴിയൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കു തുടക്കമിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍മാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് കണ്ടെത്തിയത്. നാലു ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നും, ഇത് വ്യാപക കള്ളവോട്ടിന് വഴിവയ്ക്കുമെന്നുമാണ് ചെന്നിത്തലയുടെ പരാതി.
പരാതിയില്‍ പറഞ്ഞ കോട്ടയത്തെ 1606- ല്‍ 590, ഇടുക്കിയിലെ 1168- ല്‍ 434, പാലക്കാട്ടെ 2400 ല്‍ 800, തവനൂരിലെ 4395-ല്‍ 70 ശതമാനം എന്നിങ്ങനെ ഇരട്ട വോട്ടുകളാണെന്ന് ജില്ലാ കളക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയതായി ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
പരാതിയില്‍ പറഞ്ഞിരുന്ന ചാലക്കുടിയിലെ 570 വോട്ടുകളും ഇരട്ടകള്‍ തന്നെ.കൂടുതല്‍ വിശദ പരിശോധന 140 മണ്ഡലങ്ങളിലും നടത്താനും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാനും ടിക്കാറാം മീണ ഉത്തരവിട്ടു.
കള്ളവോട്ട് തടയാന്‍ രണ്ട് നടപടികള്‍വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയാലും നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുന്നില്ല. കള്ളവോട്ട് തടയാന്‍ രണ്ട് നടപടികളാവും കമ്മിഷന്‍ സ്വീകരിക്കുക. ഇരട്ടവോട്ട് പട്ടിക ബി.എല്‍.ഒമാര്‍ക്ക് നല്‍കും. അവര്‍ തെളിവെടുപ്പു നടത്തി, ഓരോ മണ്ഡലത്തിലെയും ഇരട്ട വോട്ടുകള്‍ ആബ്‌സന്റ്, ഷിഫ്റ്റ്, ഡെത്ത് (എ.എസ്.ഡി) ലിസ്റ്റില്‍പ്പെടുത്തും. ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കെത്തിച്ച് ഇരട്ട വോട്ടുള്ളയാള്‍ കള്ളവോട്ട് ചെയ്യുന്നത് തടയും. കൂടുതല്‍ ഇരട്ട വോട്ടുള്ള സ്ഥലങ്ങളില്‍ വെബ് കാസ്റ്റിംഗ് കര്‍ശനമാക്കും.
പാര്‍ട്ടി ഗ്രാമങ്ങളില്‍ പോളിംഗ് ഏജന്റിനെ വയ്ക്കാനായില്ലെങ്കില്‍ മണ്ഡലത്തിലെ ഏതെങ്കിലും സ്ഥലത്തു നിന്ന് എത്തിക്കാന്‍ അനുവദിക്കും. കള്ളവോട്ട് നടക്കാനിടയുളള മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.
വോട്ടെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പുതുക്കി ഇന്നലെ പുറത്തിറക്കി. ആകെ 2,74,46,039 വോട്ടര്‍മാരുണ്ട്. ജനുവരിയില്‍ പുറത്തിറക്കിയ പട്ടികയില്‍ 2,67,31,509 വോട്ടര്‍മാരായിരുന്നു.
ഇരട്ട വോട്ടിന് സാദ്ധ്യത ഇങ്ങനെ പുതിയ അപേക്ഷകളില്‍ ബി.എല്‍.ഒ.മാര്‍ കൊവിഡ് മൂലം ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്താതിരുന്നതിനാല്‍, പലതവണ അപേക്ഷ നല്‍കിയാല്‍ ഓരോ തവണയും എന്‍ട്രിയാവും ,കമ്പ്യൂട്ടര്‍ തകരാര്‍ നിമിത്തം ഒരേ പേരും വോട്ടര്‍ കാര്‍ഡ് നമ്പറും വന്നാല്‍ തടയാന്‍ സോഫ്റ്റ് വെയറില്‍ ഇന്‍ബില്‍റ്റ് സംവിധാനമില്ല
വോട്ടര്‍ പട്ടികയിലെ തിരുത്തലിനായി നിശ്ചിതമല്ലാത്ത ഫോറങ്ങളില്‍ അപേക്ഷിക്കുന്നതിനാല്‍ വോട്ടര്‍മാര്‍ മന:പൂര്‍വം വിവിധ മണ്ഡലങ്ങളില്‍ അപേക്ഷ നല്‍കുന്നതൊക്കെ ഇരട്ടവോട്ടിന് സാധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha

























