അവസാനനിമിഷവും ഞാൻ പറഞ്ഞതാണ് എന്റെ കിഡ്‌നി തരാമെന്ന്... പക്ഷേ അപ്പോഴും ഈഗോയായിരുന്നു; ബിഗ് ബോസിലേക്ക് വരും മുൻപ് ഭർത്താവിനെ അവസാനമായി കണ്ടപ്പോഴും അദ്ദേഹത്തിന്റെ നില വളരെ വഷളായിരുന്നു: ബിഗ്‌ബോസ് വീട്ടിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

വളരെ ശാന്തമായ ദിവസമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസ് ഇന്നലെ ആരംഭിച്ചത്. എന്നാൽ വികാരഭരിതമായ നിരവധി രംഗങ്ങൾക്കും ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിക്കാറുണ്ട്. അതിൽ ഏറ്റവും വികാരഭരിതമായ ഒരു രംഗമായിരുന്നു 37 ആം ദിവസം.
ഡബ്ബിങ് ആർട്ടിസ്റ്റും മത്സരാർത്ഥിയുമായ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് മരിച്ചുവെന്നവാർത്തയാണ് ബിഗ് ബോസ് ഹൗസിനെ അറിയിച്ചത്. വിവരം അറിഞ്ഞയുടൻ തന്നെ വികാരഭരിതയാകുന്ന ഭാഗ്യലക്ഷ്മിയെയാണ് പിന്നീട് വീട്ടിൽ കാണാൻ സാധിച്ചത്. വീട്ടിലേക്ക് പോകണോ എന്ന് ചോദിക്കുന്നുണ്ട് എങ്കിലും പോകണ്ട എന്ന മറുപടി ആയിരുന്നു ഭാഗ്യലക്ഷ്മി നൽകിയത്.
സത്യത്തിൽ ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയത് കൊണ്ട് ഞാൻ അവിടെ പോയാൽ എന്തായിരിക്കുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികൾ ചെയ്യാനുള്ള കാര്യങ്ങളാണ് അവിടെ ഏറ്റവും പ്രധാനം. ഞാൻ ഇങ്ങോട്ട് വരുമ്പോൾ എനിക്കറിയാമായിരുന്നു. വളരെ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.
മക്കളോട് എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടായിരുന്നു ഇങ്ങോട്ട് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോൺ വഴി സംസാരിക്കാൻ പറ്റുമോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു എന്ന ആവശ്യം മാത്രമാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞത്!
താൻ ബിഗ് ബോസിലേക്ക് വരും മുൻപേ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അൽപ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു രമേശ് എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
'ഞാൻ പറഞ്ഞതാണ് കിഡ്നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാൻ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ', എന്നായിരുന്നു കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞത്.
"കുട്ടികൾ അവിടെതന്നെ ഉണ്ട് എന്ന് പറഞ്ഞു. കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല. ഞാൻ ഇല്ലാത്തോണ്ട് അവർക്ക് എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ല. 16 കഴിയും വരെ അവിടെ നിന്നും പോകരുത്, അവിടെ തന്നെ നിൽക്കണം എന്ന് അവർക്ക് പറഞ്ഞുകൊടുക്കണം", എന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.
ചേച്ചി ഒരു സ്ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യപറയുമ്പോൾ എനിക്ക് പോകണം എന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകും. ഭർത്താവ് മരിച്ചിട്ടും അവർ കണ്ടില്ലേ അവിടെ നിക്കുന്നു എന്ന് പഴിക്കും, എല്ലാവരും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കും ഇവരും സോഷ്യൽ മീഡിയയും എല്ലാം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി!
1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. തുടർന്ന് 2014 ൽ ആയിരുന്നു വിവാഹ മോചനം. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധമാണ് 2014 ൽ കോടതിമുഖേന ഭാഗ്യലക്ഷ്മി വേര്‍പെടുത്തിയത്.
https://www.facebook.com/Malayalivartha


























