ബിഗ് ബോസ് വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് ഭർത്താവിന്റെ മരണവാർത്ത; നാട്ടിലേക്ക് പോകണമോ എന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടി; കിഡ്നി കൊടുക്കാമെന്ന് താൻ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഈഗോ സമ്മതിച്ചില്ല; ഇനിയും ഇവിടെ നിന്നാൽ വീട്ടിൽ ഉള്ളവരും സോഷ്യൽ മീഡിയയും ഈ കാരണത്താൽ ആക്രമിക്കുമെന്ന് ഭാഗ്യലക്ഷ്മി

ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ എല്ലാം തന്നെ ടാസ്ക് മറ്റുകാര്യങ്ങളും ഒക്കെയായി വളരെ സന്തോഷത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം മത്സരാർത്ഥിയായ ഭാഗ്യലക്ഷ്മിയെ തേടി ഒരു ദുഃഖ വാർത്ത ബിഗ് ബോസ് വീടിനുള്ളിൽ എത്തി .
കൺഫഷൻ റൂമിൽ വിളിച്ചായിരുന്നു ബിഗ്ബോസ് ആ വാർത്ത അറിയിച്ചത്. ഒരു ദുഃഖ വാർത്ത പറയാനുണ്ടെന്നും നിങ്ങൾ ആത്മസംയമനം പാലിക്കണമെന്ന മുന്നറിയിപ്പു നൽകിയുമായിരുന്നു ബിഗ് ബോസ് ആ കാര്യം അവരെ അറിയിച്ചത്.
മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചു എന്ന വാർത്തയാണ് കൺഫെഷൻ റൂമിലേക്ക് ഭാഗ്യലക്ഷ്മിയെ വിളിച്ചുവരുത്തി ബിഗ് ബോസ് അറിയിച്ചത്. എന്നാൽ ഈ വാർത്ത കേട്ട ഉടനെ പൊട്ടിക്കരയുകയായിരുന്നു ഭാഗ്യലക്ഷ്മി. നിങ്ങൾക്ക് നാട്ടിൽ പോവണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു.
കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസ് വീട്ടിലേക്ക് വരും മുൻപ് ഞാൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞങ്ങൾ വിവാഹമോചിതരായതുകൊണ്ട് എന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കാമോ എന്നുമായിരുന്നു ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മിയുടെ അഭ്യർത്ഥന.
ആ ദിവസം രാവിലെ മുതൽ തനിക്ക് എന്തോ വല്ലായ്മ ഉണ്ടായിരുന്നുവെന്നു ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ടു പറഞ്ഞു. ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികളും കേട്ടത്.ഞാൻ പറഞ്ഞതാണ് കിഡ്നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു.
എല്ലാവരും പൊക്കോളൂ, ഞാൻ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ', എന്ന് കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു. കുട്ടികൾ അവിടെതന്നെ ഉണ്ട് എന്ന് പറഞ്ഞു. കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല. ഞാൻ ഇല്ലാത്തോണ്ട് അവർക്ക് എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ല. 16 കഴിയും വരെ അവിടെ നിന്നും പോകരുത്, അവിടെ തന്നെ നിൽക്കണം എന്ന് അവർക്ക് പറഞ്ഞുകൊടുക്കണം", എന്നും കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്നാൽ ഗെയിം നിർത്തി നാട്ടിലേക്ക് പോവാൻ ഒരുങ്ങുകയാണെന്ന് ഭാഗ്യലക്ഷ്മി മറ്റു മത്സരാർത്ഥികളോട് പറഞ്ഞു. ഒരു സ്ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യപറയുമ്പോൾ എനിക്ക് പോകണം എന്നുണ്ട് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകും. ഭർത്താവ് മരിച്ചിട്ടും അവർ കണ്ടില്ലേ അവിടെ നിക്കുന്നു എന്ന് പഴിക്കും, എല്ലാവരും എല്ലാ ഭാഗത്തുനിന്നും ആക്രമിക്കും ഇവരും സോഷ്യൽ മീഡിയയും എല്ലാം എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു രമേശ്. ഏതാനും ദിവസങ്ങളായി വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. 2011ൽ ഔദ്യോഗികമായി ഇരുവരും വിവാഹമോചനം നേടിയിരുന്നു. രണ്ടു മക്കളാണ് ഇവർക്കുള്ളത്.
https://www.facebook.com/Malayalivartha


























