ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതിൽ കാര്യമില്ല; നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂർണതയില്ലല്ലോ; ആരോപണങ്ങളെ ഭയപ്പെട്ടാൽ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ല; പിണറായി വിജയനെ കുറിച്ച് പ്രതികരിച്ച് വിഎസ് അച്യുതാനന്ദൻ.

പിണറായി വിജയൻ എന്ന നേതാവിനെയും മുഖ്യമന്ത്രിയെയും കുറിച്ച് തന്റെ പ്രതികരണം അറിയിച്ച് വിഎസ് അച്യുതാനന്ദൻ. ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതിൽ കാര്യമില്ല. നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂർണതയില്ലല്ലോ.
പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏതുരീതിയിൽ നിർവഹിക്കുന്നു എന്നതിലാണ് കാര്യം. ഭൂപരിഷ്കരണമായാലും വിദ്യാഭ്യാസ ബില്ലായാലും നെൽവയൽ നീർത്തട സംരക്ഷണമായാലും അനധികൃത കൈയേറ്റമൊഴിപ്പിക്കലായാലും ദുരന്തങ്ങളെ നേരിടുന്ന കാര്യമായാലും ക്ഷേമനടപടികളായാലും ഒക്കെ അങ്ങനെതന്നെ.
ഈ സർക്കാർ ജനങ്ങളുടെ പക്ഷത്താണ് എന്നകാര്യത്തിൽ ജനങ്ങൾക്ക് സംശയമുണ്ടാവാനിടയില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആരോപണങ്ങളെ ഭയപ്പെട്ടാൽ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ല. കഴിഞ്ഞ ഭരണത്തിന്റെ അവസാനകാലത്തും ഇതുപോലുള്ള ആരോപണങ്ങളുണ്ടായി എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല താ
ൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിക്കെതിരേ നിലനിൽക്കുന്ന ഒരു ആരോപണം കണ്ടെത്തുന്നതിനുവേണ്ടി പ്രതിപക്ഷം ഒരു കമ്മിറ്റിയെ നിയോഗിക്കുകവരെ ചെയ്തിട്ടുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര ഏജൻസികളാണ് ഇപ്പോൾ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത്.
അതും, എൽ.ഡി.എഫ്. സർക്കാരിന്റെ ആവശ്യാർഥം. തിരഞ്ഞെടുപ്പുകാലത്ത് ആ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉണ്ട്. കടൽ കേരള സർക്കാരിന് വിൽക്കാനാവില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇടതുമുന്നണി തീർച്ചയായും അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷഭരണം നിലനിൽക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. രണ്ടു പ്രളയങ്ങളും നിപയും കോവിഡുമൊക്കെ അതിജീവിച്ച് ജനങ്ങൾക്ക് സംരക്ഷണകവചം ഒരുക്കിയ സർക്കാരിനെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവൽനിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാനാവില്ല. എന്നാലും എൽ.ഡി.എഫ്. പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടർച്ചയും വളർച്ചയും ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കണം.
പതിമ്മൂന്ന് വിഷയമേഖലകളിൽ സമഗ്രമായ പഠനം നടത്തുകയും ശുപാർശകൾ സമർപ്പിക്കുകയും ചെയ്തശേഷമാണ് ഞാൻ സ്ഥാനമൊഴിഞ്ഞത്. ആ റിപ്പോർട്ടുകളിൽ എന്തു നടപടി കൈക്കൊള്ളും എന്നതിനെക്കൂടി ആശ്രയിച്ചാണ് പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി.
https://www.facebook.com/Malayalivartha


























