കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കാനാകുമോ? ഉത്തരവുമായി അമിത് ഷാ; പ്രചാരണ പരിപാടികള്‍ക്കായി ഇന്ന് കേരളത്തിൽ, രണ്ടിടത്ത് സ്ഥാനാര്‍ഥികളില്ലാത്തത് ചെറുതായി ബാധിക്കും

അമിത്ഷാ ഇന്ന് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. കൊച്ചിയിലെ പ്രചാരണപരിപാടികള്‍ക്കു ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി കാഞ്ഞിരപ്പള്ളിയിലും കഞ്ചിക്കോട്ടും സന്ദര്‍ശനം നടത്തും. കേരളത്തിൽ ഇത്തവണ ബിജെപി കൂടുതൽ സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിൽ രണ്ട് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാര്‍ഥികളില്ലാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ അഭിപ്രായപെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ മണ്ഡലങ്ങളിൽ ജയിച്ച് നിയമസഭയിൽ സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കേരളത്തിൽ പൗരത്വ നിയമ ഭേദഗതിയുടെ ഭാവി തെരഞ്ഞെടുപ്പിനു ശേഷം അറിയാമെന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിൽ ബിജെപി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നുള്ളത്.
എന്നാൽ കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെപ്പറ്റി അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നയത്തിൻ്റെ ഭാവി എന്താണെന്ന് തെരഞ്ഞെടുപ്പിനു ശേഷം കാണാം എന്നായിരുന്നു അമിത് ഷായുടെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും. ശബരിമല ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന യുഡിഎഫ് വാഗ്ദാനം ബിജെപി പ്രകടനപത്രികയിലും കാണാൻ സാധിയ്ക്കും.
കൂടാതെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡിൽ നിന്ന് നീക്കാമെന്നുള്ള വാഗ്ദാനവും പ്രകടനപത്രികയിലുണ്ടാകും. യുപി മോഡൽ മതപരിവര്‍ത്തന നിയന്ത്രണ നിയമവും ബിജെപി പ്രകടന പത്രികയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഒരു വീട്ടിൽ ഒരാള്‍ക്ക് ജോലി എന്ന വാഗ്ദാനവും പത്രികയിൽ കാണാനുള്ള സാധ്യതയുണ്ട്.
രാവിലെ പത്തരയ്ക്ക് തൃപ്പൂണിത്തുറയിൽ റോഡ് ഷോയിൽ പങ്കെടുക്കുന്ന അമിത് ഷാ പതിനൊന്നരയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിയ്ക്കുന്നതാണ്. ഉച്ചയ്ക്ക് ശേഷം പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്തും അമിത് ഷായുടെ പരിപാടിയുണ്ട്. വൈകിട്ട് അഞ്ച് മണിയ്ക്ക് മലമ്പുഴ മണ്ഡലത്തിലെത്തുന്ന അമിത് ഷാ കഞ്ചിക്കോട് മുതൽ സത്രപ്പടി വരെയുള്ള റോഡ് ഷോയിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha


























