Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പഠിക്കാത്ത ബിരുദങ്ങളില്ല! പത്രങ്ങളിൽ വായിച്ച് അടുത്തറിയണമെന്ന് ആഗ്രഹിച്ചു, നേരിട്ടറിയുമ്പോൾ കൂടുതൽ ബഹുമാനം തോന്നുന്ന ആളും; ബൽറാമിനെക്കുറിച്ച് മുരുളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

27 MARCH 2021 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

 

നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃത്താല. യൂത്ത് കോൺഗ്രസ് നേതാവ് വിടി ബൽറാമിനെതിരെ സിപിഎം എംബി രാജേഷിനെ ഇറക്കിയതോടെയാണ് മത്സരം കടുത്തത്. ഇപ്പോഴിതാ തന്റെ സുഹൃത്തുകൂടിയായ ബൽറാമിന് എല്ലാവിധ ആശംസകളും നേർന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.

രാജീവ് ഗാന്ധിയുടെ നവോദയ വിദ്യാലയത്തിന്റെ സൃഷ്ടിയായ ബൽറാമിനെ ആകസ്മികമായി രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റിയതിനെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പിലൂടെയാണ് ബൽറാം കടന്നു പോകുന്നതെന്ന് അദ്ദേഹം കുറിച്ചു.

 

ഐ ടി യിലും ടെലികോമിലും ഒക്കെ നടത്തിയ വിപ്ലവകരങ്ങളായ ഇടപെടലുകളുടെ പേരിലാണ് ശ്രീ രാജീവ് ഗാന്ധി കൂടുതലും അറിയപ്പെടുന്നത്. ഐ ടി രംഗത്തെ ഒരു ആഗോള ശക്തിയും സാന്നിദ്ധ്യവുമാകാൻ അതെത്ര മാത്രം ഇന്ത്യയെ സഹായിച്ചു എന്ന് ഇന്ന് നമുക്കറിയാം.
പക്ഷെ ഇതിലും വിപ്ലവകരമായ ഒരു സമൂഹമാറ്റത്തിന് അദ്ദേഹം വിത്തിട്ടിരുന്നു. പക്ഷേ ഇത് നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്ന് പറഞ്ഞായിരുന്നു തുടങ്ങിയത്.

ഗ്രാമപ്രദേശത്തുനിന്നുള്ള കുട്ടികൾക്ക് റെസിഡൻഷ്യൽ ആയി നല്ല വിദ്യാഭ്യാസം നൽകണം എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ ഓരോ ജില്ലയിലും ഓരോ നവോദയ വിദ്യാലയങ്ങൾ സ്ഥാപിച്ചത്.

 

 

 

 

ഇന്നിപ്പോൾ ഐ ഐ ടി ഉൾപ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെടുത്താലും ആപേക്ഷികമായി നവോദയ വിദ്യാലയത്തിലെ കുട്ടികൾ ഏറെ കൂടുതലാണ്. ഇന്നും അവിടെ അഡ്മിഷൻ നേടുന്നവരും ഒത്തിരിയാണ്. അത് പിന്നീട് തൊഴിൽ രംഗത്തും പ്രതിഫലിക്കുമല്ലോ.

ഇന്ത്യയിലെ സർക്കാർ സംവിധാനത്തിലും സ്വകാര്യമേഖലയിലും തലപ്പത്ത് ഗ്രാമങ്ങളിൽ നിന്നുള്ള നവോദയയിൽ പഠിച്ച പൂർവ്വവിദ്യാർത്ഥികൾ എത്തുന്ന ഒരു കാലം വരും.

അന്ന് നവോദയ ഉണ്ടാക്കുന്ന സാമൂഹ്യ ശൃംഖല കൂടി ആകുമ്പോൾ പതുക്കെ പതുക്കെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ അത് സാമ്പത്തികവും, വിദ്യാഭ്യാസപരവും സാമൂഹ്യവും ആയ ഉണർവ്വ് ഉണ്ടാക്കും, കെട്ടുറപ്പും.

ഇതൊരു ചെറിയ കാര്യമല്ല. തൊള്ളായിരത്തി എൺപത്തി ആറിന് ശേഷം ഇത്രമാത്രം വ്യാപകമായതും വിഷനറി ആയതുമായ ഒരു നീക്കവും ഇന്ന് വരെ ഞാൻ വിദ്യാഭ്യാസ രംഗത്ത് കണ്ടിട്ടില്ല.

ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണമുണ്ട്. എൻ്റെ സുഹൃത്ത് വി ടി ബൽറാം തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്. എം എൽ എ ആയതിന് ശേഷമാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം നവോദയ വിദ്യാലയത്തിന്റെ സൃഷ്ടി ആണ്. അദ്ദേഹത്തിൽ നിന്നാണ് ഞാൻ നവോദയ വിദ്യാഭ്യാസത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

നവോദയ വിദ്യാലയത്തിൽ നിന്നും കോളേജിലെത്തി അദ്ദേഹം പഠിക്കാത്ത ബിരുദങ്ങൾ ഇല്ല. ബി എസ് സി, ബി ടെക്ക്, എൽ എൽ ബി, എം ബി എ എല്ലാം ഉണ്ട്. അതെ സമയം കോളേജ് കാലം തൊട്ടേ രാഷ്ട്രീയവും ഉണ്ട്. രണ്ടായിരത്തി പതിനൊന്നിൽ രാഹുൽ ഗാന്ധി "ബ്രിഗേഡിൻ്റെ" ഭാഗമായിട്ടാണ് അദ്ദേഹം ആദ്യം നിയമസഭയിൽ എത്തുന്നത്.

 

രാജീവ് ഗാന്ധി വിതച്ച ഒരു ആശയത്തിൽ നിന്നും വളർന്നു വന്ന യുവ പ്രതിഭയെ രാഹുൽ ഗാന്ധി കൈ പിടിച്ചുയർത്തിയത് ചരിത്രത്തിന്റെ ഒരു ആകസ്മികത തന്നെയാണ്.

തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പിലൂടെയാണ് ശ്രീ ബൽറാം കടന്നു പോകുന്നത്. യുവാക്കളും പ്രതിഭാശാലികളും ആയ യുവാക്കൾ തമ്മിൽ ഇത്തവണ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃത്താല. ഇത്തരം വെല്ലുവിളികൾക്ക് കൂടിയുള്ള തയ്യാറെടുപ്പായിരുന്നു ഇതുവരെയുള്ള രാഷ്ട്രീയ ജീവിതമെന്നും മുരളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (24 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (28 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends