സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 1720 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1720 രൂപയാണ് കുറഞ്ഞത്. 1,11,080 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് ആനുപാതികമായി 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇന്നലെ സ്വർണവിലയിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പവന് ഒറ്റയടിക്ക് 2920 രൂപയാണ് വർധിച്ചത്. പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിന് മുകളിലാണ്. ഇന്നലെ 95 ഡോളറിൽ താഴെയായിരുന്ന എണ്ണവില ഇന്ന് 96 ഡോളറിന് മുകളിൽ എത്തി നിൽക്കുന്നു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത് ഡിസംബർ 23നാണ്.
"
https://www.facebook.com/Malayalivartha

























