നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി. തിരുവനന്തപുരം മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ ഇതുവരെ കണ്ട സൂചനകൾ വ്യക്തമാക്കുന്നതാണ് ഇന്നത്തെ പോളിങ്ങെന്നും അദ്ദേഹം പറഞ്ഞു.
'തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായ ഭരണവിരുദ്ധ വികാരം നിയമസഭ തെരഞ്ഞെടുപ്പിലും തുടരുന്നുണ്ട്.
ആ വികാരം ജനരോഷമായി ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പത്ത് വർഷത്തെ ജനദ്രോഹ നടപടികൾക്ക് കണക്ക് ചോദിക്കുന്ന ഒരു തെരഞ്ഞെടുപ്പാണിതെന്നും എ.കെ. ആന്റണി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























