ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത് ഒപ്പം ഉണ്ടായിരുന്നു . ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറയുകയും ചെയ്തു.
നടൻ സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം വെഞ്ഞാറമൂട് ഗവൺമെന്റ് യു പി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടിയെയും സുരാജിനെയും കൂടാതെ സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്താനായിയെത്തുന്നു.
https://www.facebook.com/Malayalivartha


























