കെ ബാബുവെന്ന സ്ഥാനാർത്ഥിയെ കോൺഗ്രസ് അവതരിപ്പിക്കുന്നത് തന്നെ എം സ്വരാജിനെ രാഷ്ട്രീയ പരമായി ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് എന്ന് പരക്കെ ഉള്ള ധ്വനി...

സി പി എമ്മിന്റെ വാഗ്മി എന്ന് വിശേഷണമുള്ള എം സ്വാരാജ് ഇക്കുറി പരാജയഭീതിയിലാണ് എന്നാണ്
പല സർവ്വേകളിലും വ്യക്തമാകുന്നത് .ശബരിമല ധർമ്മശാസ്താവിൻറെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്ത എം സ്വരാജിനെ ജനങ്ങൾ വെറുതെ വിടില്ല എന്നാണ് കോൺഗ്രസ്സും ബി ജെ പിയും പറയുന്നത് .സ്വരാജിനെ തോൽപിക്കാൻ ബി ജെ പിക്കാർ പോലും കെ ബാബുവിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് കോൺഗ്രസ് ആത്മവിശ്വാസത്തോടെ പറയുന്നത് ഈ കാരണത്താലാണ് .
ഭക്തവിശ്വാസികളുടെ പിന്തുണ കെ ബാബുവിനോടൊപ്പമാണ് എന്നാണ് പൊതുവെയുള്ള സംസാരം .ഇക്കാരണത്താൽ ചാനൽ ചർച്ചകളിൽ ഇടതുപക്ഷ സർക്കാരിനുവേണ്ടി വീറും വാശിയോടും കൂടി സംസാരിക്കുന്ന എം സ്വാരാജ് അടിമുടി ഇപ്പോൾ ഭയചകിതനാണ് .
1991 മുതൽ കെ ബാബു എന്ന കോൺഗ്രസ് നേതാവ് തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലത്തിൽ കഴിഞ്ഞ തവണ ബാർ കോഴ വിഷയവും മദ്യ നയവുമെല്ലാം തിരഞ്ഞെടുപ്പ് ആയുധമാക്കി കെ ബാബുവിനെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ടാണ് പരാജയപ്പെടുത്തിയത് .
എന്നാൽ കെ ബാബുവിന് ക്ളീൻ ചിറ്റ് നൽകിയതോടെ എൽ ഡി എഫ് വീണ്ടും പ്രതിരോധത്തിലായി .എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ, ബിയർ പാർലർ ലൈസൻസുകൾ അനുവദിക്കാൻ 100 കോടിയിലേറെ രൂപ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും കാട്ടി വിജിലൻസ് അന്വേഷണസംഘം മൂവാറ്റുപുഴ വിജലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ വീണ്ടും ബാബുവിലൂടെ തന്നെ തൃപ്പൂണിത്തുറ പിടിച്ചെടുക്കാൻ കഴിയുമെന്നാണ്
യു ഡി എഫ് കരുതുന്നതും .പ്രചാരണത്തിൽ വലിയ മുന്നേറ്റം നടത്താൻ ബാബുവിന് കഴിഞ്ഞു എന്നാണ്
പൊതുവായുള്ള വിലയിരുത്തൽ .കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെകെ ബാബുവും അണികളും പിന്നിലേക്ക് നടന്ന് പ്രതിഷേധിക്കുന്നത് ജനശ്രദ്ധ ആകർഷിക്കുന്ന ഘടകമാണ് .
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ പിന്നോട്ട് നടന്നുള്ള ഇന്നസെന്‍റിന്‍റെ പ്രതിഷേധം കണ്ട് മലയാളികള്‍ ഏറെ ചിരിച്ചതാണ്. സമാനമായ പ്രതിഷേധം എറണാകുളം തൃപ്പൂണിത്തുറയിലും നടന്നു. എന്നാൽ ഇത്തവണ പിന്നോട്ട് നടന്നത് സ്ഥാനാർത്ഥിയാണെന്ന് മാത്രം.നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന ചിത്രത്തിൽ ഇന്നസെന്‍റും കൂട്ടരും പിന്നിലേക്ക് നടന്ന പ്രതിഷേധിക്കുന്നത് വിമാനത്താവളം വരുന്നതിനെതിരെയാണ്.
എന്നാൽ കെ ബാബുവും അണികളും ഇങ്ങനെ പിന്നിലേക്ക് നടന്ന് പ്രതിഷേധിക്കുന്നത് കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെയാണ്.സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിനെതിരെയാണ് സമരം. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ 50 കേന്ദ്രങ്ങളിലാണ് മണ്ഡലം കമ്മറ്റി ഇത്തരത്തിൽ വ്യത്യാസമായ പ്രതിഷേധ സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha



























