മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്.
പൂരാഘോഷത്തോടനുബന്ധിച്ച് രാവിലെ എട്ടു മണിയോടെ ആനയെ കുളിപ്പിക്കാന്‍ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. പാപ്പാനെ തട്ടിമാറ്റിയ ആന മുന്നോട്ട് പോയി.
ക്ഷേത്രത്തിന്റെ പടിയിലേക്ക് കയറിയ ആന പാപ്പാനെ ആക്രമിച്ച ശേഷം ക്ഷേത്ര പരിസരത്തുകൂടി ഓടി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആനയെ തളച്ചു.
ആനയുടെ ആക്രമണത്തില്‍ ക്ഷേത്ര പരിസരത്ത് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ പൂരപ്പുറപ്പാട് തടസപ്പെട്ടു. 11 ദിവസം നീണ്ടുനില്‍ക്കുന്ന പൂരാഘോഷത്തിന്റെ ഏഴാം പൂര ദിവസമാണ് ആനയിടഞ്ഞത്.
"
https://www.facebook.com/Malayalivartha



























