കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് നേരെ ഉണ്ടായ അക്രമം ബിജെപി തന്നെ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും അത് സിപിഎമ്മിന്റെ മുകളിൽ കെട്ടിവെക്കാൻ നോക്കേണ്ടെന്നും കടകംപള്ളി പറഞ്ഞു

ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാർഥി ആയി അവതരിച്ചപ്പോൾ തന്നെ കേരളത്തിൽ മുഴുവനായി ബി ജെ പി പ്രവർത്തകർ ആവേശത്തിലായിരുന്നു .കഴിഞ്ഞ തവണ വി മുരളീധരന് 7000 വോട്ടുകൾക്ക് പരാജയം
ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലത്തിൽ ഇക്കുറി ബിജെ പി ഏതുവിധേനയും ഒന്നാമതെത്തും എന്നാണ് അവകാശം ഉന്നയിക്കുന്നത് .
ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് വിശ്വാസ സമൂഹത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്ന നിലപാടാണ് ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നത് .കടകംപള്ളിയെ പൂതനയോട് ഉപമിച്ചതും തിരുവനന്തപുരത്തു അസുരനിഗ്രഹത്തിനായി മാളികപ്പുറം ഇറങ്ങി എന്ന സുരേഷ് ഗോപിയുടെ പ്രസ്ഥാവനയുമെല്ലാം വലിയ ചർച്ചയായി മാറിയ സംഭവങ്ങൾ ആയിരുന്നു .
പ്രചാരണം മുന്നോട്ട് പോകുമ്പോൾ ബി ജെ പി കഴക്കൂട്ടത്തെ മത്സരത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് ഒരുപക്ഷെ കേരളത്തിൽ ഇന്നേ വരെ കാണാത്ത തരത്തിലുള്ള വാശിയേറിയ പോരാട്ടം കഴക്കൂട്ടത് നടക്കുന്നു എന്നത് വ്യക്തമായിരിക്കുകയാണ് .കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് നേരെ ഉണ്ടായ അക്രമം ബിജെപി തന്നെ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും അത് സിപിഎമ്മിന്റെ മുകളിൽ കെട്ടിവെക്കാൻ നോക്കേണ്ടെന്നും കടകംപള്ളി പറഞ്ഞു.
ബി ജെ പി വെടക്കാക്കി തനിക്കാക്കുന്നു എന്നാണ് ഇപ്പോൾ കടകംപള്ളി പറഞ്ഞു വയ്ക്കുന്നത് .ആക്രമണം നടന്ന സ്ഥലം സിപിഎമ്മിന്റെ സ്വാധീന മേഖലയല്ല. പോലീസ് കസ്റ്റഡിയിൽ എടുത്തില്ലായിരുന്നു എങ്കിൽ സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദ്ദിക്കുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, കടകംപള്ളിയ്ക്ക് മറുപടിയുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തി.
ബിജെപിയ്ക്ക് ഉള്ളിലെ പ്രശ്നം പരിഹരിക്കാൻ കടകംപള്ളി വരേണ്ട. ബിജെപിയിൽ നിലവിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും സിപിഎമ്മിന് പരാജയ ഭീതിയാണെന്നും ശോഭ വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി ചെമ്പഴന്തി അണിയൂരിൽ വെച്ചാണ് ശോഭ സുരേന്ദ്രന് നേരെ അക്രമം ഉണ്ടായത് ..
രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവർത്തകർ ബൈക്ക് ഓടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം . പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് ബിജെപി പ്രവർത്തകരും ശോഭ സുരേന്ദ്രനും നിലപാടെടുത്തതിനെ തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
https://www.facebook.com/Malayalivartha



























