അമ്പരന്ന് അണികള്‍... ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പരാജയപ്പെടുമെന്ന് ട്വന്റിഫോര്‍ സര്‍വേ; ഓടി നടന്ന് വോട്ട് പിടിക്കാന്‍ ഹെലീകോപ്ടര്‍ അടക്കം സര്‍വ സന്നാഹങ്ങളും നല്‍കിയിട്ടും സുരേന്ദ്രന്‍ ജയിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ വലിയ വിമര്‍ശനം നേരിടും; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയുള്ള സര്‍വേയില്‍ ഞെട്ടി അണികള്‍

ബിജെപിയെ സംബന്ധിച്ച് ഏറ്റവുമധികം പ്രതീക്ഷയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് തോറ്റ് സുരേന്ദ്രനെ സംബന്ധിച്ച് വളരെ എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന മണ്ഡലം കൂടിയാണ്. മനോരമ സര്‍വേയില്‍ സുരേന്ദ്രനെ ജയിപ്പിച്ച് വിട്ടതാണ്. അതോടെ അണികള്‍ വളരെ ആവേശത്തിലുമായി. എന്നാല്‍ ഇപ്പോള്‍ ട്വന്റിഫോര്‍ നടത്തിയ സര്‍വേയില്‍ സുരേന്ദ്രന്‍ പരാജയപ്പെടുമെന്നാണ് പറയുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലത്തില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് എണ്ണം എല്‍ഡിഎഫും രണ്ട് എണ്ണം യുഡിഎഫും നേടുമെന്നാണ് പ്രവചനം.
മഞ്ചേശ്വരത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് വിജയിക്കുമെന്നാണ് സര്‍വേ. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ കെ സുരേന്ദ്രനാണ്. 42 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് മുന്നിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് 34 ശതമാനം പേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.രമേശന്‍ വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ഉദുമയില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്ന സി എച്ച് കുഞ്ഞമ്പുവിനാണ് മുന്‍തൂക്കം. കഴിഞ്ഞ പ്രവശ്യവും എല്‍ഡിഎഫിന്റെ കെ കുഞ്ഞിരാമനാണ് മണ്ഡലത്തില്‍ വിജയിച്ചത്. പെരിയ കൊലപാതകം അടക്കം നടന്ന ഉദുമയില്‍ യുഡിഎഫിന് ജയം ഉണ്ടാകില്ലെന്നാണ് പ്രവചനം.
കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്നാണ് മുന്നില്‍. 44% വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമെന്നാണ് സര്‍വേഫലം. എല്‍ഡിഎഫിന്റെ എം എ ലത്തിഫാണ് രണ്ടാം സ്ഥാനത്തെത്തുകയെന്നും പ്രവചനം.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ഇ ചന്ദ്രശേഖരന്‍ ആണ് ജയ സാധ്യത പ്രവചിക്കുന്നത്. 48 ശതമാനത്തോളം വോട്ട് ഇ ചന്ദ്രശേഖരന് ലഭിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി സുരേഷ് രണ്ടാമതെത്തും. 32 ശതമാനം വോട്ട് ഇദ്ദേഹത്തിനും ലഭിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എം രാജഗോപാലിനാണ് മുന്‍തൂക്കമുള്ളത്. 48 ശതമാനം വോട്ട് ഇദ്ദേഹത്തിന് ലഭിക്കും. രണ്ടാം സ്ഥാനത്ത് യുഡിഎഫിന്റെ എം പി ജോസഫുമുണ്ട്.
മലബാറിലെ ഉള്‍പ്പെടെ 54 മണ്ഡലങ്ങളിലെ പ്രീപോള്‍ സര്‍വേ ഫലമാണ് ട്വന്റിഫോര്‍ ഇന്നലെ പുറത്തുവിടുന്നത്. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ട്വന്റിഫോര്‍ സര്‍വേ തയാറാക്കിയിരിക്കുന്നത്. ശാസ്ത്രീയ രീതി ശാസ്ത്രത്തിലൂടെ 140 മണ്ഡലങ്ങളിലൂടെ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ ശേഖരിച്ച വിവരങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 25ാം തിയതി വരെ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് പുറത്തുവിടുന്നത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന്‍ പരാജയപ്പെടുമെന്ന സര്‍വെ ബിജെപി അണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പരാജപ്പെടുമെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫിന് പിന്നാലെ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തുമെന്ന് ചാനല്‍ പ്രവചിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ വിവി രമേശന് മൂന്നാം സ്ഥാനമാകും ലഭിക്കുകയെന്നും ചാനല്‍ സര്‍വേ പറയുന്നുണ്ട്.
സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് കൂടാതെ കോന്നിയിലും മത്സരിക്കുന്നുണ്ട്. അതിലേറ്റവും വിജയ പ്രതീക്ഷ മഞ്ചേശ്വരം തന്നെയാണ്. അതാണ് ട്വന്റിഫോര്‍ നഷ്ടപ്പെടുമെന്ന് പറയുന്നത്.
"
https://www.facebook.com/Malayalivartha






















