എന്തൊരു ക്ലൈമാക്‌സ്... പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ചെന്നിത്തലയെ വെല്ലു വിളിച്ച പി ശ്രീരാമകൃഷ്ണന് പാര്‍ട്ടി സീറ്റ് നല്‍കാത്തത് നന്നായെന്ന് അണികള്‍; ശ്രീരാമകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ സ്പീക്കര്‍ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന മൊഴി എന്തായേനെ...

കോണ്‍ഗ്രസുകാരും ബിജെപിക്കാരും കേന്ദ്ര ഏജന്‍സികളും മനസില്‍ കണ്ടത് സിപിഎം മാനത്ത് കണ്ട് സിബിഐ ആയത് നന്നായി. അല്ലെങ്കില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വേണ്ടി പാര്‍ട്ടി വാദിച്ച് നാണം കെട്ടേനെ. പൊന്നാനിയില്‍ മത്സരിക്കാന്‍ ശ്രീരാമകൃഷ്ണന് ഏറെ താത്പര്യമായിരുന്നു. എന്തിന് ചെന്നിത്തലയെപ്പോലും എതിരാളിയായി മത്സരിക്കാന്‍ വെല്ലുവിളിച്ചു.
എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വട്ടം ചുറ്റിയ ശ്രീരാമകൃഷ്ണനെ തന്ത്രത്തില്‍ സീറ്റ് നല്‍കാതെ പാര്‍ട്ടി മാറ്റി നിര്‍ത്തി. അല്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ കഥകള്‍ പുറത്ത് വന്നേനെ. തുടര്‍ഭരണം പോലും ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും, വഴങ്ങാത്തതിനാല്‍ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ വാഗ്ദാനം ചെയ്തിരുന്ന ജോലി നിഷേധിച്ചെന്നുമാണ് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 16ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഇ.ഡി. ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയാണ് പുറത്തുവന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മൊഴിയും ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.
വളരെക്കുറച്ചു കാലമേ സ്പീക്കര്‍ പദവിയുണ്ടാകൂവെന്നും ,അതിനിടെ സമ്പാദ്യമുണ്ടാക്കുന്ന കാര്യം യു.എ.ഇ കോണ്‍സല്‍ ജനറലിനോടു പറയണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോണ്‍സല്‍ ജനറലിനെ പരിചയപ്പെടുത്തിക്കൊടുത്തു. പലതവണ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞാനും ഭര്‍ത്താവ് ജയശങ്കറും ശിവശങ്കറിനൊപ്പം അത്താഴത്തിനു ചെന്നപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ എന്നെ നിയമിക്കണമെന്ന് ശിവശങ്കര്‍ പറഞ്ഞത് ശ്രീരാമകൃഷ്ണന്‍ സമ്മതിച്ചു.
രണ്ടുതവണ പേട്ടയിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്റെ ഒളിത്താവളമാണിതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരിക്കല്‍ സരിത്തിനൊപ്പം അവിടെ പോയിരുന്നു.അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ എന്നെ നിയമിക്കുന്ന നടപടി ഉപേക്ഷിച്ചു.
ഒരു ദിവസം സരിത്തുമായി പേട്ടയിലെ ഫ്‌ളാറ്റിലെത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാനും ഭര്‍ത്താവും സരിത്തിനൊപ്പം പോയി. കോണ്‍സല്‍ ജനറലിനു നല്‍കാന്‍ ഒരു പായ്ക്കറ്റടങ്ങിയ ബാഗ് സരിത്തിനെ ഏല്പിച്ചു. പേട്ടയിലെ ഫ്‌ളാറ്റ് മറ്റാരുടെയോ പേരിലാണെങ്കിലും തേെന്റതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു ഫോണില്‍ ക്ഷണിച്ചപ്പോള്‍ സൗജന്യമായി ഒന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. സന്ദീപും സരിത്തും വില കൂടിയ വാച്ച് സമ്മാനമായി നല്‍കിയശേഷമാണ് വന്നത്. സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ സന്ദീപിന്റെ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ശിവശങ്കറിനോട് ആവശ്യപ്പെട്ടു. ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ സൗജന്യമായി ഡീകാര്‍ബണൈസ് ചെയ്യാനും അതുവഴി മുഴുവന്‍ ബസിനുമുള്ള കരാര്‍ തരപ്പെടുത്താനും പദ്ധതിയിട്ടു.
അതേസമയം മൊഴിയെന്ന രൂപത്തില്‍ എന്ത് തോന്ന്യാസവും എഴുതിപിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഫ്‌ളാറ്റിലേക്ക് സ്വപ്നയെ ദുരുദ്ദേശ്യത്തോടെ വിളിച്ചെന്ന മൊഴിക്കെതിരെ ഫേസ് ബുക്കിലൂടെയാണ് സ്പീക്കറുടെ പ്രതികരണം.
കള്ളക്കടത്ത് കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ മൊഴികള്‍ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല. അതിനെ എല്ലാ തരത്തിലും നേരിടും. തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കൊടുത്തതാണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരളം അവജ്ഞയോടെ തള്ളിക്കളയണമെന്നും സ്പീക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















