ഗുരുവായൂര്‍ അങ്ങെടുക്കണം... അയ്യന്‍ എന്റെ അയ്യപ്പന്‍ പരാമര്‍ശത്തിന് ശേഷം എതിരാളികള്‍ പറഞ്ഞ കോലീബി സഖ്യം ഉറപ്പിച്ച് സുരേഷ് ഗോപി; തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്, ഗുരുവായൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കണം; സുരേഷ് ഗോപിയുടെ പ്രസ്താവന ചുടുപിടിക്കുന്നു

കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് മറിക്കാനായി എതിരാളികള്‍ പറഞ്ഞുകൊണ്ടിരുന്ന ഒന്നാണ് കോലീബി സഖ്യം. അങ്ങനെയൊന്നില്ലെന്ന് ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും ആണയിട്ടിരുന്നു. എന്നാല്‍ ഒ രാജഗോപാല്‍ കോലീബി സഖ്യം സമ്മതിച്ചതോടെ അതും പൊളിഞ്ഞു. ഇപ്പോളിതാ സുരേഷ് ഗോപി തന്നെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്.
തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിയായ എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ യുഡിഎഫ്/ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ഒരു മലയാള വാര്‍ത്താ ചാനലിന്റെ തിരഞ്ഞെടുപ്പ് അധിഷ്ഠിത പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ രണ്ട് മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളില്ല. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി ഇത്തരത്തില്‍ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് നോട്ടയ്ക്ക് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനാല്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാതിരുന്ന നിവേദിത സുബ്രഹ്മണ്യന് പോകേണ്ട വോട്ടുകളത്രയും നോട്ടയ്ക്കാണ് നല്‍കേണ്ടതെന്നും അതൊരു ശിക്ഷയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി അത് മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടന്‍ പറയുന്നു.
നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് തലശേരിയില്‍ ആര് ജയിക്കണം എന്ന ചോദ്യം വന്നപ്പോള്‍ അവിടെ ആരൊക്കെയാണ് എതിര്‍ സ്ഥാനാര്‍ത്ഥികളെന്ന് സുരേഷ് ഗോപി ആരാഞ്ഞു. എഎന്‍ ഷംസീറാണ് എതിര്‍ സ്ഥാനാര്‍ത്ഥി എന്നുള്ള ഉത്തരം കേട്ടപ്പോള്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നാണ് അദ്ദേഹം ഉടനടി പറഞ്ഞത്.
സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ വിജയം നേടുമെന്നും സുരേഷ് ഗോപി പറയുന്നു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് ബിജെപി എംപി പറഞ്ഞത്. അതേസമയം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജയിക്കുമെന്നോ താന്‍ ജയിക്കുമെന്നോ പറയുന്നില്ല.
അതേസമയം വിവിധ െ്രെകസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു. സഭ പ്രതിനിധികളുമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യോഗമാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന വിധത്തിലാണ് ആലോചനയെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപി ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പുറത്തിറങ്ങിയാണ് െ്രെകസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഉണ്ടാക്കുമെന്ന പ്രതികരണം. എല്ലാത്തരം ജനവിഭാഗങ്ങളും തൃശൂരില്‍ പിന്തുണക്കുമെന്ന് ഉറപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha






















