വരുത്തനെ എന്തിനുകൊള്ളാം... രാഹുല്‍ഗാന്ധിക്ക് വയനാട്ടില്‍ ഭീഷണിയായി കോണ്‍ഗ്രസ് വിട്ട കെസി റോസക്കുട്ടി; ഇങ്ങനെ പോയാല്‍ വയനാട്ടില്‍ കോണ്‍ഗ്രസുണ്ടാകില്ല; നാടുമായി ബന്ധമില്ലാത്തവര്‍ സ്ഥാനാര്‍ത്ഥികളായി വിജയിച്ച ശേഷം ഒന്നും ചെയ്യില്ല

രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റു തുന്നം പാടിയിട്ടും നമ്മുടെ വയനാട്ടുകാര്‍ ജയിപ്പിച്ചുവിട്ടു. അടുത്തതവണയും വയനാട് നിന്നും മത്സരിക്കാന്‍ രാഹുലും തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ ഇരുട്ടടിയായിരിക്കുകയാണ് കോണ്‍ഗ്രസ് വിട്ട കെസി റോസക്കുട്ടി.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് കെസി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പൂര്‍ണമായും പരാജയപ്പെട്ടു. കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസിന്റെ അസാന്നിദ്ധ്യം പ്രകടമാണ്. എല്ലാ മേഖലയിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച മനോഭാവത്തിലുളള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും റോസക്കുട്ടി ആരോപിച്ചു.
കല്‍പ്പറ്റ മണ്ഡലത്തില്‍ വയനാട്ടുകാരനായ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാകണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇത് ഇപ്പോള്‍ മാത്രം ഉണ്ടായതല്ല. നിരന്തരമായി വയനാട്ടുകാരെ അവഗണിക്കുന്ന അവസ്ഥയാണുളളത്. വയനാട്ടുകാരുടെ നേരെ എന്ത് നിലപാട് സ്വീകരിച്ചാലും അവര്‍ പ്രതികരിക്കില്ല എന്നൊരു ധാരണ പൊതുവെയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ഇതാണ് കണ്ടെതെന്നും റോസക്കുട്ടി പറഞ്ഞു.
വയനാടുമായി ഒരു ബന്ധവുമില്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കി വിജയിപ്പിക്കും. അവര്‍ വയനാടിന് വേണ്ടി ഒന്നും ചെയ്യില്ല. കേവലം പ്രതീകാത്മക സമരങ്ങളും മറ്റും നടത്തി നമ്മളെ കബളിപ്പിച്ചുകൊണ്ടിരിക്കും. ഇതിനിയും കണ്ട് നില്‍ക്കുന്നതില്‍ അര്‍ത്ഥിമില്ലെന്ന് തോന്നിയെന്നും അതാണ് രാജിയിലേക്ക് നയിച്ചതെന്നും റോസക്കുട്ടി വ്യക്തമാക്കി.
കെപിസിസി വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്ത് പേരിന് ഇരുത്തി എന്നല്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യത്തിലൊന്നും ഒരു കൂടിയാലോചനകളും കോണ്‍ഗ്രസ് നേതൃത്വം നടത്തിയില്ല. സഹകരണ സ്ഥാപനങ്ങള്‍ എല്ലാം നഷ്ടപ്പെടുകയാണ്. ഇങ്ങനെ പോയാല്‍ വയനാട്ടില്‍ കോണ്‍ഗ്രസുണ്ടാകില്ല. കോണ്‍ഗ്രസും ബി ജെ പിയുമായുളള ബന്ധം ബത്തേരിയില്‍ ഉള്‍പ്പടെ പരസ്യമായത് ജനങ്ങള്‍ കണ്ടതാണ്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി സിപിഎമ്മിലെത്തിയത്. ഇവരുടെ ബത്തേരിയിലെ വീട്ടിലെത്തിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയാണ് ഇക്കാര്യം അറിയിച്ചത്. മധുരം നല്‍കിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കല്‍പ്പറ്റിയിലെ ഇടത് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചര്‍ച്ച നടത്തിയതാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ എംഎ ബേബി വ്യക്തമാക്കിയിരുന്നു.
കല്‍പ്പറ്റ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് കെസി റോസക്കുട്ടി രാജിവെച്ചത്. സമീപ കാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വിമര്‍ശനം. കോണ്‍ഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാന്‍ സാധിക്കുന്നില്ല. ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചു.
ലതിക തലമുണ്ഡനം ചെയ്ത ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നു. വയനാട് ജില്ലയില്‍ ഹൈക്കമാന്‍ഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നു. മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പൊതു പ്രവര്‍ത്തനം വിടാന്‍ താല്‍പര്യമില്ല.
വയനാട്ടില്‍ നിന്നുള്ള ആളുകളെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏറെ പരിശ്രമിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അംഗീകരിച്ചില്ല. വയനാട്ടുകാരെ അവഗണിക്കുന്നതില്‍ പ്രതിഷേധമുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും റോസക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha






















