ഇനി പുതിയ കളികളിലേക്ക്... സ്വപ്‌ന സുരേഷിന്റെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന പോലീസുകാരികളുടെ വ്യാജമൊഴിക്കു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്തയച്ചു; ഹൈക്കോടതിയുടെ തീരുമാനം എതിരായാല്‍ സുപ്രീം കോടതിയെ സമീപിക്കും

സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും തമ്മിലുള്ള തര്‍ക്കം മുറുകവേ നിര്‍ണായക നിക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറകേടറേറ്റ്. സ്വര്‍ണക്കടത്തു പ്രതി സ്വപ്‌ന സുരേഷിന്റെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്ന പോലീസുകാരികളുടെ വ്യാജമൊഴിക്കു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തയച്ചു.
നേരത്തേ ബെഹ്‌റയെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണു വിശദമായ കത്തയച്ചത്. ആരോപണവുമായി ബന്ധപ്പെട്ട് ഇ.ഡി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സ്വപ്‌ന എഴുതി നല്‍കിയ മൊഴിയടക്കം അനുബന്ധ തെളിവുകളും രേഖകളും ഡി.ജി.പിക്കു കൈമാറി. ആവശ്യം ഇനിയും അവഗണിക്കപ്പെട്ടാല്‍ കര്‍ശന നടപടികളിലേക്കു കടക്കാനാണ് ആലോചന.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, എം. ശിവശങ്കര്‍, മന്ത്രിമാര്‍ എന്നിവരുടെ പേരുകള്‍ സ്വപ്‌നയുടെ മൊഴിയിലുണ്ട്. എന്നാല്‍ ഒരിടത്തും മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നില്ല. അതിനാല്‍, 'സ്വപ്‌നയെ ഫോഴ്‌സ് ചെലുത്തി' മുഖ്യമന്ത്രിയുടെ പേരു പറയാന്‍ നിര്‍ബന്ധിച്ചെന്നു പറയുന്നത് വ്യാജമാണ്.
തങ്ങള്‍ സ്വപ്‌നയെ ചോദ്യം ചെയ്ത ദിവസങ്ങളില്‍ പോലീസുകാരികളുടെ സാന്നിധ്യമില്ലായിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ പേരു പറയാന്‍ തങ്ങള്‍ നിര്‍ബന്ധിച്ചെന്ന അവരുടെ മൊഴി വ്യാജമാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം.
തങ്ങള്‍ക്കെതിരായ െ്രെകംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹര്‍ജി നാളെയാണു ഹൈക്കോടതി പരിഗണിക്കുന്നത്. സി.ബി.ഐ. അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ തീരുമാനം എതിരായാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് അവര്‍ക്കു ലഭിച്ച നിയമോപദേശം. അതിനു മുന്നോടിയായാണു പോലീസ് മേധാവിക്ക് വിശദമായ കത്ത് നല്‍കിയത്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സിസ്റ്റം നിലനില്‍ക്കേണ്ടതു പൊതുസമൂഹത്തില്‍ അനിവാര്യമാണ്. തെറ്റിദ്ധാരണ പരത്തി അന്വേഷണം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമമാണ് ആരോപണത്തിനും കേസിനും പിന്നില്‍. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതരുടെ പേരുപറയാന്‍ ഇ.ഡി. നിര്‍ബന്ധിച്ചെന്നു പ്രതി സന്ദീപ് നായര്‍ കോടതിക്കു കത്തയച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡിയിലുള്ളപ്പോള്‍ ഇങ്ങനെയൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും ഇ.ഡിയുടെ കത്തില്‍ പറയുന്നു. എട്ടു മാസത്തിനു ശേഷം പരാതിയുമായി വന്നതില്‍ അസ്വാഭാവികതയുണ്ടെന്നും ഇ.ഡി. പറയുന്നു.
അതേസമയം അന്നം മുടക്കലിനെച്ചൊല്ലിയുള്ള എല്‍.ഡി.എഫ് യു.ഡി.എഫ് പോരിനു പിന്നാലെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണം പ്രചാരണായുധമാക്കി ബി.ജെ.പി പുതിയ പോര്‍മുഖം തുറന്നു.
ശബരിമലയ്ക്കും ഇരട്ടവോട്ടിനും ശേഷമെത്തിയ അവസരം പരമാവധി ഉപയോഗിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന് സി.പി.എം അതേ നാണയത്തില്‍ തിരിച്ചടി നല്‍കുക കൂടി ചെയ്തതോടെ മുന്നണികള്‍ തമ്മിലെ രാഷ്ട്രീയാക്രമണത്തിന് മൂര്‍ച്ചയേറി.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തില്‍ പ്രചാരണത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ജുഡിഷ്യല്‍ അന്വേഷണ വിഷയം ഉന്നയിച്ച് കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി തിരിച്ചടിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുതിയ പിടിവള്ളി പോലെ ജുഡിഷ്യല്‍ അന്വേഷണം സര്‍ക്കാരിനെതിരെ പ്രയോഗിക്കുന്നുണ്ട്. കസ്റ്റംസ്, ഇ.ഡി, ആദായ നികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത് മുഖം രക്ഷിക്കാനാണെന്നാണ് അമിത് ഷായുടെ ആക്ഷേപം.
"
https://www.facebook.com/Malayalivartha


























