പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു... മൂന്നു പേരുടെ വേര്‍പാട് താങ്ങാനാവാതെ സുഹൃത്തുക്കള്‍

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ ശ്രീജിത്ത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചത്.
ഹരിപ്പാടിന് സമീപം വിയപുരത്താണ് സംഭവം. വിയപുരത്തിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു മൂവരും.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഇവര്‍ സുഹൃത്തിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് പമ്പയാറ്റില്‍ അഞ്ചംഗ സംഘം കുളിക്കാനിറങ്ങി. മൂന്ന് പേരെ കാണാതാവുകയായിരുന്നു.
കുട്ടനാട് കാണാനെത്തിയശേഷം തിരിച്ചു പോകും വഴിയാണ് ഇവര്‍ കുളിക്കാനിറങ്ങിയതെന്ന് പറയുന്നു. പതിവായി നാട്ടുകാര്‍ കുളിക്കുന്ന കടവനാണിത്. മൂന്നര മീറ്റര്‍ കഴിഞ്ഞാല്‍ ആറ് മീറ്ററോളം ആഴമുള്ള കയമാണ്. കാല്‍ വഴുതി കയത്തില്‍പ്പെട്ടാണ് അപകടം.
മരിച്ചവരില്‍ സജ്ജാദിനൊഴികെ രണ്ടു പേര്‍ക്ക് നീന്തലറിയില്ലായിരുന്നു. കരയില്‍ ഇരിക്കുകയായിരുന്ന ശ്രീജിത്ത് കൂട്ടുകാര്‍ അപകടത്തില്‍പ്പെടുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതാണെന്ന് വിയപുരം പോലീസ് പറഞ്ഞു.രണ്ടു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
"
https://www.facebook.com/Malayalivartha



























