Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

പ്രചാരണ വിഷയങ്ങൾ മാറി മറിയുന്നു... പിണറായിക്ക് തുടർഭരണം.... പിന്നിൽ യു ഡി എഫ് തന്നെ. പിടിപ്പുകേടിൽ തലകുത്തനെ വീഴുന്നതിങ്ങനെ...

29 MARCH 2021 08:34 AM IST
മലയാളി വാര്‍ത്ത

യുഡിഎഫിന്റെ അനൈക്യവും പിടിപ്പുകേടുകളാണ് എക്കാലത്തും എല്‍ഡിഎഫിന്റെ ബലം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം ഒരു സരിതയും സോളാര്‍ കഥകളും മാത്രം മതിയായിരുന്നു എല്‍ഡിഎഫിന് കേരളത്തില്‍ യുഡിഎഫിനെ വീഴ്ത്തി ഭരണം പിടിച്ചെടുക്കാന്‍.

കേരളമുടനീളം സരിത ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളും അതിന്റെ വിസ്താരങ്ങളും നിറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പി കാലത്ത് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ സരിത എന്ന മൂന്ന് ആകര്‍ഷണപരമായും ആക്ഷേപരമായും അവതരിപ്പിച്ച് കേരള ജനമനസുകളെ അവര്‍ക്കനുകൂലമാക്കി. തീരുന്നില്ല നിറം പിടിപ്പിച്ച കഥകളും രാപകല്‍ സമരങ്ങളുടെ പിന്നാമ്പുറങ്ങളും ഒക്കെയായിരുന്നു എല്‍ഡിഎഫിന്റെ സമരായുധങ്ങള്‍.




ഇതേ സരിതയെ അവസരോചിതമായി കളത്തില്‍ അവതരിപ്പിച്ചതും അവര്‍ക്ക് വേണ്ടത്ര ഒത്താശകള്‍ ചെയ്തുകൊടുത്തതുമൊക്കെ സിപിഎമ്മിന്റെ ബുദ്ധികേന്ദ്രങ്ങളായിരുന്നുവെന്ന് പില്‍ക്കാലത്ത് പുറത്തറിയുകയും ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സരിതയെ പ്രചാരണ ആയുധമാക്കിയാണ് അന്ന് കോണ്‍ഗ്രസിനെ വീഴ്ത്തിയതെങ്കില്‍ ഇന്ന് കോടിയേരിയുടെ മക്കളുടെ വീഴ്ചകളും സ്വപ്നയെന്ന സാധ്യതയും സിപിഎമ്മിനെതിരെ തുരുപ്പുചീട്ടായി എടുത്തുവീശാന്‍ കഴിഞ്ഞില്ല.


ഇത്തവണയോ സ്വപ്നാ സുരേഷ് എന്ന വലിയ സാധ്യതയും സ്വര്‍ണക്കള്ളക്കടത്തും പ്രചാരണ ആയുധമാക്കാന്‍ യുഡിഎഫ് മറന്നുപോയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്വപ്ന സുരേഷ് നില്‍ക്കുന്ന ചിത്രങ്ങളില്‍ ഒരെണ്ണം പോലും പോസ്റ്ററോ ബാനറോ ഫ്ളക്സോ ആയി അടിച്ച് ജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞില്ല.




കേരളത്തിലെ ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്കു പോലും ഈ കൊള്ളസംഭവങ്ങള്‍ വിഷയമാക്കി ജനങ്ങളെ സമീപിക്കാന്‍ സാധിക്കുന്നില്ല.


സ്വപ്നാ സുരേഷ് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിണറായി വിജയനെ കാര്‍മികനാക്കി നടത്തിയ ഈന്തപ്പഴം വിതരണചിത്രം മതിയായിരുന്നു യുഡിഎഫിന് കേരളം ഇളക്കി മറിക്കാന്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, ഇപി ജയരാജന്‍ എന്നിവര്‍ക്കൊപ്പം സ്വപ്നാ സുരേഷ് വിവിധ സാഹചര്യങ്ങള്‍ എത്രയുണ്ടായിരുന്നു. സ്വപ്നയും ശിവശങ്കറും വിവിധ മന്ത്രിമാരും നടത്തിയ വിവാദ വിദേശ യാത്രകളും വ്യാപാര ഇടപാടുകളും വിഷയമാക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സുധാകരണനും സാധിച്ചില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബുദ്ധിയില്‍ ഇത്തരം വിഷയങ്ങളൊന്നും കടന്നുവരുമില്ല.

 



സ്വപ്നാ സുരേഷിനെ നായികയാക്കിയ പോസ്റ്റുകളും ഫ്ളക്സുകളുമായി അവതരിപ്പിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. മന്ത്രി കെടിജലീലുമൊത്തുള്ള സ്വപ്നാ സുരേഷിന്റെ ചിത്രങ്ങള്‍ക്ക് എത്രയോ സാധ്യതയായിരുന്നു മലപ്പുറത്തും കോഴിക്കോട്ടും കാസര്‍ഗോട്ടുമുണ്ടായിരുന്നത്. സ്വപ്ന നല്‍കിയ രഹസ്യമൊഴികള്‍ മാത്രം മതിയായിരുന്നു യുഡിഎഫിന് സര്‍ക്കാര്‍ വിരുദ്ധ വികാരണം ഉണര്‍ത്തിവിടാന്‍.

പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്നയും സ്വര്‍ണക്കള്ളടത്തിലും ഇതരി കാര്യങ്ങളിലും സര്‍ക്കാരിനെ എത്രത്തോളം ദുരുപയോഗിച്ചുവെന്നത് വിളിച്ചുപറയുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടുപോയി.

 

 

സ്വര്‍ണം, ഡോളര്‍ കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ നാള്‍വഴികളും അറസ്റ്റുകളും ഇടപാടുകളും വീതം വയ്പ്പുകളും നോട്ടീസായി അച്ചടിച്ച് ജനത്തെ അറിയിക്കുന്നതിലും എല്‍ഡിഎഫിന് പിടിപ്പുകേടുണ്ടായി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബവും ഈ കൊള്ളസംഭവങ്ങളുമായുണ്ടായ ബന്ധവും അവസാനം സിപിഎം സെക്രട്ടറി പദവിയില്‍ നിന്ന് കോടിയേരി രാജിവയ്ക്കേണ്ടി വന്നതും ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

 



കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയിയേരി മയക്കുമരുന്നു കള്ളക്കടത്തു കേസില്‍ ഇപ്പോഴും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതും ബിനോയ് കോടിയേരിയുടെ നര്‍ത്തകി ബന്ധവുമായി ബന്ധപ്പെട്ട പീഡനക്കേസും മാത്രം മതിയായിരുന്നു കേരളത്തിലെ സ്ത്രീ വോട്ടര്‍മാരില്‍ ഇളക്കമുണ്ടാക്കാന്‍.

കോടിയേരി കുടുംബം നേരിടുന്ന മുംബൈ കേസിലെ പരാതിക്കാരിയെയും കുട്ടിയെയും തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെത്തിച്ച് കാര്യങ്ങള്‍ വിളിച്ചുപറയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ പോലും യുഡിഎഫിനു
കഴിഞ്ഞില്ല.

 



ഇതേ സാഹചര്യം ഒത്തുകിട്ടിയിരുന്നെങ്കില്‍ സിപിഎമ്മോ ബിജെപിയോ എത്ര ബുദ്ധിപരമായ നീക്കം തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് കേരളത്തില്‍ അവതരിപ്പിക്കുമായിരുന്നു. പീഡനക്കേസുകള്‍ മാത്രം ബലമാക്കി പലതവണ കേരളത്തില്‍ ഭരണം പിടിച്ചിട്ടുള്ള സിപിഎമ്മിനെതിരെ ബിനോയ് കോടിയേരിയുടെ പീഢനക്കേസ് അവസരോചിതമായി അവതരിപ്പിക്കാനോ ആ യുവതിയേയും കുട്ടിയെയും രംഗത്തിറക്കാനോ യുഡിഎഫിന് സാധിക്കാതെ പോയി.

സ്വര്‍ണക്കള്ളക്കടത്ത്, ഖുറാന്‍ വിതരണം, ഈന്തപ്പഴം വിതരണം തുടങ്ങിയ എത്രയോ സംഭവങ്ങള്‍ക്കാണ് കേരളം ഇക്കാലത്ത് സാക്ഷ്യം വഹിച്ചത്. ബന്ധുനിമയനം, പിഎസ്സിയിലെ ക്രമക്കേടുകള്‍, കടല്‍സ്വത്ത് വില്‍പന, പമ്പയിലെ മണല്‍ക്കടത്തുനീക്കം, ഫ്ളാറ്റ് നിര്‍മാണത്തട്ടിപ്പുകള്‍ തുടങ്ങി എത്രയോ സംഭവങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്നുകേട്ടത്. ഏറെ സംഭവങ്ങളിലും സര്‍ക്കാര്‍ പ്രതിയാകുന്ന സാഹചര്യത്തില്‍ അവയെല്ലാം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (5 minutes ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (29 minutes ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (43 minutes ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (52 minutes ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (1 hour ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (1 hour ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (2 hours ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (2 hours ago)

2026ൽ വരാനിരിക്കുന്നത്  (2 hours ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (2 hours ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (2 hours ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (3 hours ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (3 hours ago)

Malayali Vartha Recommends