കേരളത്തില്‍ പ്രതീക്ഷ 8 സീറ്റ് നിര്‍ണായകം രാഹുലും പ്രിയങ്കയും വീണ്ടും വരുന്നു

കേരളം പിടിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എത്താതെ മറ്റൊരു തരമില്ലെന്ന് നിലയിലാണ് യുഡിഎഫ്. ഒരു മണ്ഡലത്തില്‍പ്പോലും ജനങ്ങളെ ഇളക്കിമറിക്കാന്‍ കേരളത്തിലെ ഒരു യുഡിഎഫ് നേതാവിനും സാധിക്കാതെ വന്നതോടെ രാഹുല്‍ ഗാന്ധി മൂന്നാം വട്ടം പ്രചാരണത്തിന് അടുത്ത ദിവസം വീണ്ടും കേരളത്തിലെത്തുകയാണ്.
ഇതിനൊപ്പം രണ്ടു ദിവസം എഐസിസി ജനറല്‍ സെക്രട്ടി പ്രിയങ്കാ ഗാ്ന്ധിയും കേരളത്തില്‍ രണ്ടു ദിവസത്തെ പ്രചാരണത്തിലെത്തുകയാണ്. ഇരുവരും പങ്കെടുക്കുന്ന കലാശക്കൊട്ടില്‍ നേരിയ ഭൂരിപക്ഷത്തോടെ കടന്നുകൂടാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു മണ്ഡലങ്ങളില്‍ യുഡിഎഫ് പരാജയപ്പെട്ടത് മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കാായിരുന്നു. ഇതില്‍ പീരുമേട്, ഉടുമ്പന്‍ചോല ഉള്‍പ്പെടെ സീറ്റുകള്‍ ഇനിയും തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ഇത്തവണയും പതിനഞ്ചില്‍ താഴെ സീറ്റുകള്‍ യുഡിഎഫിന് നഷ്ടപ്പെടുക മൂവായിരത്തില്‍താഴെ വോട്ടുകള്‍ക്കായിരിക്കുമെന്നാണ് കോണ്‍ഗ്രസ് സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വെകളിലെ ഫലം. എല്ലാ എക്സിറ്റ് പോളുകളും എല്‍ഡിഎഫിന് അനുകൂലമായി ഫലം നല്‍കിയെങ്കിലും ആ സര്‍വെകള്‍ നടത്തിയ കഴിഞ്ഞ മാസത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് സാഹചര്യങ്ങള്‍ ഏറെ അനുകൂലമായി വരുന്നുവെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.
സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ അനുകൂലമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ടെന്നും പത്ത് സീറ്റുകള്‍ക്കൂടി പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കേരളത്തിലെ സീറ്റു വിഭജനം ഈ മാസം ആദ്യം തന്നെ തര്‍ക്കമില്ലാതെ പൂര്‍ത്തിയാവുകയും രാഹുലും പ്രിയങ്കയും കുറെ എല്ലാ ജില്ലകളിലും പര്യടനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ ചെറിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിക്കാന്‍ സാധിക്കുമായിരുന്നു എന്ന വിലയിരുത്തിലിലാണ് യുഡിഎഫ്.
രാഹുല്‍ ഗാന്ധി ഇതോടകം പര്യടനം നടത്തിയതില്‍ മാത്രം പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന എട്ടു മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയത്തിലേക്ക് കടക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോട്ടയം, കൊല്ലം, എറണാകുളം, ആലപ്പുുഴ ജില്ലകളില്‍ കൈവിട്ടുപോകാന്‍ സാധ്യതയുണ്ടായിരുന്ന ഏതാനും മണ്ഡലങ്ങളില്‍ യുഡിഎഫ് ശക്തിപ്രാപിച്ചുവെന്നത് പ്രകടമായിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലും പ്രിയങ്കയും ഇനിയും വരണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത്.
നിലവില്‍ ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നത്തലയ്ക്കോ പിജെ ജോസഫിനോ പികെ കുഞ്ഞാലിക്കുട്ടിക്കോ സാധിക്കാത്ത വിധം ജനത്തെ ആവേശം കൊള്ളിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകള്‍ക്ക് കഴിയുന്നതായാണ് ജനപങ്കാളിത്തം വ്യക്തമാക്കുന്നത്.
മാനന്തവാടി, കോഴിക്കോട് നോര്‍ത്ത്, ഒറ്റപ്പാലം, നാദാപുരം, ചാലക്കുടി, കായംകുളം, അമ്പലപ്പുഴ, ചടയമംഗലം, മാനന്തവാടി,കുണ്ടറ, കൊല്ലം, നേമം, നെയ്യാറ്റിന്‍കര തുടങ്ങി മണ്ഡലങ്ങളില്‍ തുടങ്ങിയ സീറ്റുകള്‍ നേരിയ ഭൂരിപക്ഷത്തില്‍ പിടിക്കാന്‍ പറ്റുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ഏപ്രില്‍ മൂന്ന്, നാല് ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധി വീണ്ടും പ്രചാരണത്തിനിറങ്ങുന്നത്. വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും രാഹുല്‍ പ്രചാരണത്തിനിറങ്ങുന്നത്. 30, 31 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ പ്രിയങ്ക പ്രചാരണത്തിനിറങ്ങും.
ബിജെപിയ്ക്ക് നിലവിലുള്ള ഏക മണ്ഡലമായ നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരനു വേണ്ടി പ്രിയങ്ക റോഡ് ഷോ നയിക്കും. കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലും പ്രിയങ്ക റോഡ് ഷോ നയിക്കണമെന്നാണ് കോണ്‍്ഗ്രസ് താല്‍പര്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























