മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി സര്‍ക്കാര്‍ എഴുതിയ തിരക്കഥയാണെന്ന വിവരം പുറത്ത്... വനിതാ പോലീസുകാരികള്‍ പെട്ടു: നടപടി വരും, മറുപടി പറയേണ്ടി വരും

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി സര്‍ക്കാര്‍ എഴുതിയ തിരക്കഥയാണെന്ന വിവരം പുറത്തു വന്നു. ഇനി അറിയേണ്ടത് വനിതാ ഉദ്യോഗ സ്ഥരെ സ്വാധീനിച്ച് ആരാണ് മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മാത്രമാണ്.
പിണറായി വിജയനെതിരെ മൊഴിനല്‍കാന്‍ സ്വപ്ന സുരേഷിനുമേല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദംചെലുത്തിയെന്ന് വനിതാപോലീസുകാര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യലെന്ന കോടതിരേഖകള്‍ പുറത്തു വന്നു.
സ്വപ്നയുടെ അഭിഭാഷകന്‍ ഇത് പരാതിയായി ഉന്നയിച്ചതിനെത്തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍മാത്രമേ ചോദ്യംചെയ്യാവൂ എന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയുമായ ഡോ. കൗസര്‍ എടപ്പഗത്ത് ഇ.ഡി.ക്ക് കര്‍ശനനിര്‍ദേശം നല്‍കുകയുംചെയ്തു.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ഈ രേഖ ഇ.ഡി.ക്കെതിരേയുള്ള കേസില്‍ ക്രൈംബ്രാഞ്ചിന് അനുകൂലമല്ല. അതായത് ക്രൈംബ്രാഞ്ച് ഇഡിക്കുമെതിരെ നടത്തിയ നീക്കങ്ങള്‍ നിയമപരമായ നടപടികള്‍ക്ക് വിധേയമാകുമെന്ന് ചുരുക്കം.
ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നത് കേട്ടുവെന്ന് വനിതാ സിവില്‍ പോലീസ് ഓഫീസര്‍മായ സിജി വിജയനും റെജിമോളുമാണ് മൊഴിനല്‍കിയത്. 2020 ഓഗസ്റ്റ് 12, 13 തീയതികളില്‍ ഇ.ഡി. ഓഫീസിലാണ് സംഭവമെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് എടുത്തത്.
കേസ് റദ്ദാക്കാനും ഗൂഢാലോചന അന്വേഷിക്കാനും ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇ.ഡി.യുടെ വാദം കേട്ടശേഷം ക്രൈംബ്രാഞ്ചിന്റെ വാദം കേള്‍ക്കാന്‍ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കേസ് വരുമ്പോള്‍ ഇ ഡി അതിശക്തമായി നീങ്ങും.ഇ ഡി യുടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളെ സര്‍ക്കാരിന് എളുപ്പം പ്രതിരോധിക്കാന്‍ കഴിയില്ല.
ഓഗസ്റ്റ് 12, 13 തീയതികള്‍ക്കുശേഷം, സ്വപ്നയുടെ കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് ഓഗസ്റ്റ് 14-ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടന്നിരുന്നു. വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് ചോദ്യം ചെയ്യലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ ആരോപിച്ചതിനെത്തുടര്‍ന്ന്, ഒരു വനിതാപോലീസ് ഓഫീസറുടെ സാന്നിധ്യമുണ്ടാകണമെന്ന് ജഡ്ജി ഇ.ഡി.ക്ക് നിര്‍ദേശം നല്‍കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ചൊവ്വാഴ്ച ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
അതായത് ക്രൈംബ്രാഞ്ചും സര്‍ക്കാരും ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചെന്ന് ചുരുക്കം. ഇത് തീര്‍ച്ചയായും പണി കിട്ടുന്ന ഏര്‍പാട് തന്നെയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഒരു ഏജന്‍സിക്കുമില്ല. അങ്ങനെ തടസ്സപ്പെടുത്തുന്നത് നിയമപരമായ നീക്കങ്ങള്‍ക്ക് കാരണമാകും.
ഇപ്പോഴത്തെ സംഭവങ്ങള്‍ ശരിയാണെങ്കില്‍ പോലീസുകാരികള്‍ നല്‍കിയത് തെറ്റായ മൊഴിയാണ്. അതും ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ. തീര്‍ച്ചയായും തെറ്റായ മൊഴി നല്‍കിയവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും. ഒരിക്കലും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ അവരുടെ ഇഷ്ടപ്രകാരം മുഖ്യമന്ത്രിക്ക് വേണ്ടി മൊഴി നല്‍കിയെന്ന് കരുതാതാവില്ല.
"
https://www.facebook.com/Malayalivartha






















