ഉദുമ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ യുഡിഎഫ്;രട്ടക്കൊലപാതകമല്ല വികസനമാണ് ഉദുമയിലെ പ്രധാന ചർച്ചയെന്നാണ് എൽഡിഎഫ്
പെരിയ ഇരട്ടക്കൊലപാതകം പ്രധാന ചർച്ചയാക്കി ഉദുമ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാൽ ഇരട്ടക്കൊലപാതകമല്ല വികസനമാണ് ഉദുമയിലെ പ്രധാന ചർച്ചയെന്നാണ് എൽഡിഎഫ് പ്രതികരണം. വോട്ട് വിഹിതം കൂട്ടി ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.1991 മുതൽ സിപിഎമ്മിനെ മാത്രം തുണയ്ക്കുന്ന മണ്ഡലമാണ് ഉദുമ. 2016ൽ കെ സുധാകരൻ തന്നെ ഇറങ്ങി മത്സരിച്ചിട്ടും തോറ്റ മണ്ഡലം. ഇത്തവണ പെരിയ ഇരട്ടക്കൊലപാതകം പ്രധാന പ്രചാരണ വിഷയമാക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താന് മണ്ഡലത്തിൽ നിന്നും കിട്ടിയ ഒൻപതിനായിരത്തോളം വോട്ടിന്‍റെ ലീഡിലാണ് യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെചൊല്ലി പാർട്ടിയിലുണ്ടായ അനൈക്യമെല്ലാം പരിഹരിച്ചെന്നാണ് അവകാശവാദം.എന്നാൽ മണ്ഡലത്തിലെ വികസന നേട്ടങ്ങൾക്കപ്പുറം ഇരട്ടക്കൊലപാതകം ചർച്ചയാകുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പു പറയുന്നു. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടാകുമെന്നും കുഞ്ഞമ്പു പ്രതീക്ഷിക്കുന്നു. എൽഡിഎഫിലേയും യുഡിഎഫിലേയും അസംതൃപ്തർ ബിജെപിക്കൊപ്പമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ വേലായുധനും അവകാശപ്പെടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളുടെയെല്ലാം വോട്ട് കണക്കെടുത്താൽ സിപിഎമ്മിന്‍റെ ഭൂരിപക്ഷം കുറയുന്ന കാഴ്ചയാണ് ഉദുമയിൽ. അത് കൊണ്ട് തന്നെ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പ്. അതെ സമയം ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പരാജയപ്പെടുമെന്ന് ട്വന്റിഫോര്‍ സര്‍വേ; ഓടി നടന്ന് വോട്ട് പിടിക്കാന്‍ ഹെലീകോപ്ടര്‍ അടക്കം സര്‍വ സന്നാഹങ്ങളും നല്‍കിയിട്ടും സുരേന്ദ്രന്‍ ജയിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ വലിയ വിമര്‍ശനം നേരിടും; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയുള്ള സര്‍വേയില്‍ ഞെട്ടി അണികള്‍
ബിജെപിയെ സംബന്ധിച്ച് ഏറ്റവുമധികം പ്രതീക്ഷയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് തോറ്റ് സുരേന്ദ്രനെ സംബന്ധിച്ച് വളരെ എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന മണ്ഡലം കൂടിയാണ്. മനോരമ സര്‍വേയില്‍ സുരേന്ദ്രനെ ജയിപ്പിച്ച് വിട്ടതാണ്. അതോടെ അണികള്‍ വളരെ ആവേശത്തിലുമായി. എന്നാല്‍ ഇപ്പോള്‍ ട്വന്റിഫോര്‍ നടത്തിയ സര്‍വേയില്‍ സുരേന്ദ്രന്‍ പരാജയപ്പെടുമെന്നാണ് പറയുന്നത്.കാസര്‍ഗോഡ് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലത്തില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് എണ്ണം എല്‍ഡിഎഫും രണ്ട് എണ്ണം യുഡിഎഫും നേടുമെന്നാണ് പ്രവചനം.മഞ്ചേശ്വരത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് വിജയിക്കുമെന്നാണ് സര്‍വേ. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ കെ സുരേന്ദ്രനാണ്. 42 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് മുന്നിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് 34 ശതമാനം പേരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.രമേശന്‍ വിജയിക്കുമെന്ന് 24 ശതമാനം പേരും അഭിപ്രായപ്പെട്ടു.ഉദുമയില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്ന സി എച്ച് കുഞ്ഞമ്പുവിനാണ് മുന്‍തൂക്കം. കഴിഞ്ഞ പ്രവശ്യവും എല്‍ഡിഎഫിന്റെ കെ കുഞ്ഞിരാമനാണ് മണ്ഡലത്തില്‍ വിജയിച്ചത്. പെരിയ കൊലപാതകം അടക്കം നടന്ന ഉദുമയില്‍ യുഡിഎഫിന് ജയം ഉണ്ടാകില്ലെന്നാണ് പ്രവചനം.കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്നാണ് മുന്നില്‍. 44% വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമെന്നാണ് സര്‍വേഫലം. എല്‍ഡിഎഫിന്റെ എം എ ലത്തിഫാണ് രണ്ടാം സ്ഥാനത്തെത്തുകയെന്നും പ്രവചനം.
https://www.facebook.com/Malayalivartha


























