തുടര്‍ ഭരണം കൈകുമ്പിളിലാണത്രേ ! പക്ഷേ ക്യാപ്റ്റന് ദേഷ്യം വരുന്നു എന്തു കൊണ്ട്?

സര്‍വേകളും ജനങ്ങളും ഇടതു മുന്നണിക്ക് തുടര്‍ഭരണം കിട്ടുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും അക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
തെരഞ്ഞടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് സി പി എമ്മും പിണറായിയും അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിയിലെത്തിയത്. ഇതിന് ഉത്തരവാദികള്‍ ദൃശ്യമാധ്യമങ്ങളാണെന്ന് സി പി എം കരുതുന്നു.
ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമെന്ന് ചാനലുകള്‍ പ്രഖ്യാപിച്ചതോടെ യു ഡി എഫ് കൂടുതല്‍ സൂക്ഷ്മമായി നീങ്ങി തുടങ്ങി. ചില മണ്ഡലങ്ങളില്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ വളരെ വേഗം പരിഹരിക്കപ്പെട്ടു. ഈ അവസാന കളിയാണെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു.
കോണ്‍ഗ്രസ് നീക്കങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് കേരള ഇന്റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ സമുദായങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാറിന്റെ മറവില്‍ ലത്തീന്‍ സമുദായത്തെ കോണ്‍ഗ്രസ് കൈയിലെടുത്തു. അതിനു മുമ്പ് നായര്‍ സമുദായത്തെയും കൈയിലെടുത്തു. കോണ്‍ഗ്രസിന്റെ ക്യാമ്പിലേക്ക് ഇവര്‍ കൂറുമാറിയതോടെ മുഖ്യമന്ത്രി ആകെ അസ്വസ്ഥനായി. ലത്തീന്‍ രൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത് അതുകൊണ്ടാണ്.
എന്നാല്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന ഒരു മുഖ്യധാരാ പാര്‍ട്ടിയുടെ നേതാവ് ഇത്തരത്തില്‍ സംസാരിക്കുന്നത് വോട്ടര്‍മാരെ അമ്പരപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ തങ്ങള്‍ക്കെതിരെ രംഗത്തെത്തിയ കൊല്ലം ബിഷപ്പിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ കൊല്ലം രൂപത മുഖ്യമന്ത്രികെതിരെ രംഗത്തെത്തി. ഇത് കെല്ലത്ത് മാത്രമല്ല സംസ്ഥാനത്തുടനീളം ബാധിക്കും.
പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകള്‍ ആവര്‍ത്തിക്കുന്നതായി കൊല്ലം രൂപത പറഞ്ഞു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ആലപ്പുഴ ലത്തീന്‍ രൂപതയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍ തീരദേശത്തിന്റെ ആശങ്ക പങ്കുവെച്ചത്. തീരദേശം ഉള്‍പ്പെട്ട ആലപ്പുഴ ജില്ലയിലടക്കം മത്സ്യബന്ധന കരാറില്‍ എല്‍ഡിഎഫിനെതിരെ വലിയ പ്രചാരണമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി, ആലപ്പുഴ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. അതാണ് മുഖ്യമന്ത്രിയെ പ്രയോപിപ്പിച്ചത്.
അതിനിടെ ബിജെപിയും യു ഡി എഫും തമ്മിലുള്ള രഹസ്യ ബന്ധത്തിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. പുതിയ സാഹചര്യങ്ങളാണ് മുഖ്യമന്ത്രിയെ നിരന്തരം പ്രകോപിപ്പിക്കുന്നത്.
സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മില്‍ യോജിപ്പിലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോഴിക്കോട് കടപ്പുറത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂരില്‍ ബിജെപി നാമനിര്‍ദേശ പത്രിക തള്ളിയത് യാദ്യശ്ചികമല്ല. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാതെ പോയത് യുഡിഎഫ് - ബിജെപി ധാരണ പ്രകാരമാണ്.
കേരളത്തില്‍ ലീഗ്-കോണ്‍ഗ്രസ്-ബിജെപി യോജിപ്പാണ്. നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസ് സഹായത്തോടെയാണ്. കോണ്‍ഗ്രസ് സഹായിച്ചെന്ന് ഒ രാജഗോപാല്‍ തന്നെ വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ കോണ്‍ഗ്രസ് എംഎല്‍എ ആകുന്നില്ല. അവര്‍ ബിജെപിയില്‍ ചേരുന്നു. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന നയത്തോട് യോജിച്ച് പോകാനാവാത്ത പലരും എല്‍ഡിഎഫിലെത്തുന്നു. നാല് വോട്ടിന് വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നയം എല്‍ഡിഎഫിനില്ല. കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കുന്നു. മതനിരപേക്ഷത നിലനില്‍ക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതായാലും തെരഞ്ഞടുപ് അടുക്കുമ്പോള്‍ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ നീക്കങ്ങളില്‍ പലതും പാളിയെന്ന് സി പി എം കരുതുന്നു.
https://www.facebook.com/Malayalivartha


























