ശബരിമല പ്രശ്നത്തില്‍ വിശ്വാസികളുടെ വികാരമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്

വിശ്വാസികളുടെ ശക്തി അപാരം. പൊട്ടിത്തകര്‍ന്ന് സിപിഎം എന്ന് പറഞ്ഞാലും തെറ്റില്ല. കടകംപ്പളളി തുടങ്ങിവച്ച മാപ്പ് പറച്ചില്‍ ചില്ലറയ്ക്കൊന്നുമല്ല സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
സീതാറാം യെച്ചൂരി തള്ളിപ്പറഞ്ഞു. ബൃന്ദ കാരാട്ട് മയപ്പെടുത്തുന്നു. മണി ആശാന്‍ കടകംപ്പളളിയെ തല്ലിയില്ലെന്നേ ഉളളൂ. ഇതിനിടയില്‍ പി.ജെ.ആര്‍മിക്ക് ആഘോഷിക്കാനും ചില പരാമര്‍ശങ്ങള്‍.
ശബരിമല പ്രശ്നത്തില്‍ വിശ്വാസികളുടെ വികാരമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഇന്നലെ പറഞ്ഞതോടെ ആരെയാണ് വെട്ടിനിരത്തിയതെന്നാണ് അണികള്‍ പോലും ചിന്തിക്കുന്നത്.
സുപ്രീം കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് .കോടതിയില്‍ വിശ്വാസമില്ലാത്തവര്‍ പ്രശ്നം വീണ്ടും ഉയര്‍ത്തുന്നു. തീര്‍ന്നില്ല എങ്ങും തൊടാതെ ചിലത് പറയുമ്പോള്‍ ചിലത് വിഴുങ്ങുന്നുണ്ടെന്നും മസിലാകുന്നുണ്ട്. തീര്‍ന്നില്ല പിണറായി വിജയനെ നിങ്ങള്‍ക്ക് ക്യാപ്റ്റന്‍ എന്നു വിളിക്കാം ഞങ്ങള്‍ക്ക് സഖാവാണ് . ക്യാപ്റ്റന്‍, കമാന്‍ഡന്‍, ഹൈക്കമാന്‍ഡ് എന്നിങ്ങനെയുള്ളവയിലൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ബൃന്ദ പറയുമ്പോള്‍ പി.ജെ.ആര്‍മിക്ക് ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍.
ക്യാപ്റ്റനല്ല സഖാവ് മാത്രമാണത്ര. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വിഡ്ഢിത്തമെന്ന് മന്ത്രി എം.എം. മണി. വിഷയത്തില്‍ മാപ്പുപറയാന്‍ സി.പി.എം. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എം.എം. മണിയുടെ വിമര്‍ശനം.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്നുപറ്റിയത് വിഡ്ഢിത്തമാണെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ സി.പി.എമ്മിന് ഉത്തരവാദിത്വമില്ല. ബുദ്ധിമോശംകൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താവന നടത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിനയമെന്നും എം.എം. മണി വ്യക്തമാക്കി.
കേരളത്തിലെ മന്ത്രിമാര്‍ പറയുന്നതല്ല ശബരിമലവിഷയത്തിലെ ഇടതുനയമെന്ന സി.പി.ഐ. നേതാവ് ആനിരാജ പറഞ്ഞതില്‍ ശരിയുണ്ട്. ഈ വിഷയത്തില്‍ ഇടതുമുന്നണിക്ക് ഒരുനിലപാടുണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ എം.എം. മണി പറഞ്ഞു.
https://www.facebook.com/Malayalivartha


























