ജയിൽ വളപ്പിൽ 8 കിലോമീറ്റർ ദൂരത്തിൽ ചുറ്റുമതിൽ കെട്ടാനൊരുങ്ങുന്നു... എസ്റ്റിമേറ്റ് തുക 4 കോടി...വന്യമൃഗങ്ങളുടെ ശല്യമാണ് കാരണം ... ജയിൽ സ്ഥാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും നടപ്പാക്കാൻ കഴിയാതെപോയ പദ്ധതിയാണു ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്...

8 കിലോമീറ്റർ ദൂരത്തിൽ ചുറ്റുമതിൽ കെട്ടാൻ മരാമത്ത് വകുപ്പു തയാറാക്കിയ എസ്റ്റിമേറ്റ് തുക 4 കോടി. 1 ലക്ഷം രൂപ ഉപയോഗിച്ചു തടവുകാരുടെ സഹായത്തോടെ ചീമേനി തുറന്ന ജയിലിന് 850 മീറ്റർ നീളത്തിൽ മതിൽ പണിതു.
ഇതിനായി മരാമത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ജയിൽ വളപ്പിനു ചുറ്റും 8 കിലോമീറ്റർ നീളത്തിൽ മതിൽ കെട്ടണമെന്നും ഇതിനായി 4 കോടി രൂപ ചെലവാകുമെന്നും കാട്ടി എസ്റ്റിമേറ്റ് ലഭിച്ചു. ഒടുവിൽ ജയിൽ വകുപ്പ് അതിൽ നിന്നു പിൻവാങ്ങി.
എന്നാൽ ജയിലിലെ ചെങ്കൽ ക്വാറിയിലെ കല്ലുകൾ ഉപയോഗിച്ചു തടവുകാരുടെ സഹായത്തോടെ മതിൽ നിർമിക്കാമെന്ന നിർദേശം ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ മുന്നോട്ടു വച്ചു.
ഇതിനായി ആദ്യ പടി എന്നോണം 1 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ചു നടത്തിയ നിർമാണം ആണ് 850 മീറ്റർ പൂർത്തീകരിച്ചത്.
308 എക്കർ വിസൃതിയുള്ള ജയിൽ വളപ്പിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം കാർഷികോൽപന്നങ്ങൾ മുഴുവൻ നശിക്കുകയാണ്. പതിനായിരകണക്കിനു രൂപയുടെ കൃഷിനാശമാണ് ഇത്തരത്തിൽ ജയിലിനുണ്ടായത്. ഇതിന് പരിഹാരം കാണാൻ ജയിൽ വളപ്പിനു ചുറ്റും കമ്പിവേലി കെട്ടണമെന്ന നിർദേശമാണ് ആദ്യം ഉയർന്നത്. പിന്നീട് ചുറ്റുമതിൽ കെട്ടാൻ തീരുമാനിച്ചു.
ജയിൽ സ്ഥാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും നടപ്പാക്കാൻ കഴിയാതെപോയ പദ്ധതിയാണു ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.
രണ്ടാം ഘട്ട നിർമാണത്തിനായി ജയിൽ വകുപ്പിന്റെ അനുമതി തേടിയിടുണ്ടെന്നു സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha


























