മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനുമേൽ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന് വനിതാപോലീസുകാർ ആരോപിച്ച കേസിൽ കോടതിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനുമേൽ ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദംചെലുത്തിയെന്ന് വനിതാപോലീസുകാർ ആരോപിച്ചിരുന്നു. എന്നാൽ ആ ദിവസങ്ങളിൽ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന് കോടതിരേഖയിൽ പറയുന്നു.
സ്വപ്നയുടെ അഭിഭാഷകൻ ഇത് പരാതിയായി ഉന്നയിച്ചതിനെത്തുടർന്ന് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യംചെയ്യാവൂ എന്ന് അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയുമായ ഡോ. കൗസർ എടപ്പഗത്ത് ഇ.ഡി.ക്ക് കർശനനിർദേശം നൽകുകയുംചെയ്തു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ഈ രേഖ ഇ.ഡി.ക്കെതിരേയുള്ള കേസിൽ ക്രൈംബ്രാഞ്ചിന് അനുകൂലമല്ല.
ഇ.ഡി. ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നത് കേട്ടുെവന്ന് വനിതാ സിവിൽ പോലീസ് ഓഫീസർമായ സിജി വിജയനും റെജിമോളുമാണ് മൊഴിനൽകിയത്. 2020 ഓഗസ്റ്റ് 12, 13 തീയതികളിൽ ഇ.ഡി. ഓഫീസിലാണ് സംഭവമെന്നാണ് മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് കേസ്. കേസ് റദ്ദാക്കാനും ഗൂഢാലോചന അന്വേഷിക്കാനും ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇ.ഡി.യുടെ വാദം കേട്ടശേഷം ക്രൈംബ്രാഞ്ചിന്റെ വാദം കേൾക്കാൻ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഓഗസ്റ്റ് 12, 13 തീയതികൾക്കുശേഷം, സ്വപ്നയുടെ കസ്റ്റഡി നീട്ടിക്കിട്ടുന്നതിന് ഓഗസ്റ്റ് 14-ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടന്നിരുന്നു. വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് ചോദ്യം ചെയ്യലെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആരോപിച്ചതിനെത്തുടർന്ന്, ഒരു വനിതാപോലീസ് ഓഫീസറുടെ സാന്നിധ്യമുണ്ടാകണമെന്ന് ജഡ്ജി ഇ.ഡി.ക്ക് നിർദേശം നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ചൊവ്വാഴ്ച ഇ.ഡി. ഹൈക്കോടതിയിൽ സമർപ്പിക്കും.
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി പുറത്ത്. ദുരുദേശ്യത്തോടെ സ്പീക്കർ തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചുവെന്നതടക്കമുള്ള ആരോപണമാണ് മൊഴിയിലുള്ളത്.
ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയ ഹർജിയോടൊപ്പം നൽകിയ അനുബന്ധ രേഖയിലാണ് സ്പീക്കർക്കെതിരായുള്ള സ്വപനയുടെ മൊഴിയുള്ളത്.
ഡിസംബർ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ ചോദ്യംചെയ്തപ്പോൾ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനോട് സ്വപ്ന പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
തന്നെ തെറ്റായ ഉദേശ്യത്തോടെ പേട്ടയിലെ 'മരുതം' ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്പീക്കർ ഫ്ലാറ്റ് താന്റെതാണെന്നും മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും പറഞ്ഞതായും മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha


























