ഇരട്ടവോട്ടില്‍ ഹൈക്കോടതി ഇടക്കാലവിധി സ്വാഗതാര്‍ഹം; സത്യന്ധവും സുതാര്യവുമായി നടത്തേണ്ട ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎമ്മിനേറ്റ കനത്ത പ്രഹരം ; നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അവസാന ആശ്രയം ജുഡീഷ്യറിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സത്യന്ധവും സുതാര്യവുമായി നടത്തേണ്ട ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി ഉത്തരവ്. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്നതാണ് വിധി. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അവസാന ആശ്രയം ജുഡീഷ്യറിയാണ്.
സംസ്ഥാനത്ത് 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളാണ് കോണ്‍ഗ്രസ് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസ് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. വ്യാജവോട്ടിലൂടെ കൃത്രിമ വിജയം നേടി ഭരണത്തുടര്‍ച്ചയാണ് സിപിഎം സ്വപ്‌നം കണ്ടത്. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമമാണ്. ഇതിന് പിന്നില്‍ ഇടതു അനുഭാവികളായ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്.
വ്യാജവോട്ടും ബൂത്തുപിടുത്തവും വ്യാപകമായി സിപിഎം നടത്തുന്നത് പരാജയ ഭീതികൊണ്ടാണ്. സിപിഎം തപാല്‍ ബാലറ്റിലും വ്യാപകമായി ക്രമക്കേട് നടത്തുകയാണ്. തപാല്‍ ബാലറ്റ് കൈപ്പറ്റുമ്പോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രാ1ദേശിക ഏജന്റുമാരെ അറിയിക്കണം എന്നാണ് ചട്ടം. എന്നാല്‍ എല്‍ഡിഎഫ് ഇതര മുന്നണികളിലെ പാര്‍ട്ടി ഏജന്റുമാരെ ഈ വിവരം അറിയിക്കുന്നില്ല.9
കണ്ണൂര്‍ പേരാവൂര്‍ മണ്ഡലത്തിലും എറണാകുളത്ത് എളമക്കരയിലും സമാനസംഭവങ്ങളുണ്ടായി.ഇത് ഒറ്റപ്പെട്ട സംഭവമല്ല.കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്കോട്ട്കാവ് പഞ്ചായത്തിലെ 80 വയസ്സുകാരിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനവ്യാപകമായി ഇത്തരം ക്രമക്കേടുകള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്നു. അതിനായി ചില പ്രിസൈഡിങ് ഓഫീസര്‍മാരും പോളിങ് ഓഫീസര്‍മാരും സിപിഎമ്മിന് ഒത്താശ ചെയ്യുന്നുണ്ട്.
ഇവരില്‍ പലര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ലെന്നതാണ് വസ്തുത. തപാല്‍ വോട്ട് ശേഖരിക്കുന്നതിലും ഒരു സുരക്ഷയുമില്ല. സഞ്ചിയിലും പ്ലാസ്റ്റിക് കവറുകളിലുമാണ് തപാല്‍ വോട്ട് ശേഖരിക്കുന്നത്. ഇപ്രകാരം ശേഖരിക്കുന്നത് കൊണ്ട് ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha


























