പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന്റെ പിന്‍ബലത്തിലാൽ പി.സി. ജോര്‍ജിന്റെ രംഗപ്രവേശം, ഭീകരന്‍മാരെ തറപ്പറ്റിച്ച് പി.സി മൂവ്...പൂഞ്ഞാറില്‍ തൂക്ക് നീക്കം

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന്റെ പിന്‍ബലത്തിലാണ് പി.സി. ജോര്‍ജിന്റെ ഈ തവണത്തെ രംഗപ്രവേശം. രാഷ്ട്രീയമായാലും വ്യക്തിജീവിതത്തിലായാലും പൂഞ്ഞാര്‍ കഴിഞ്ഞേ ആശാന് എന്തും ഉള്ളൂ. എന്തിന് പി.സി പറഞ്ഞ പോലെ ഒരു പക്ഷെ തൂക്കുസഭ വന്ന് പി.സി. ജയിച്ചു. നിര്‍ണായകമാണ് ആ ഒരു സീറ്റെങ്കില്‍ ഏറ്റവും കൂടുതല്‍ മുന്നണികള്‍ ഉറ്റുനോക്കുന്നതും പൂഞ്ഞാറിനെയായിരിക്കും. അല്ലെങ്കിലും വാര്‍ത്തയിലെ താരമാണ് പി.സിയും പൂഞ്ഞാറും.
പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീഷം കലുഷിതമാണെന്ന് എല്ലാവര്‍ക്കും അറിയാം. കൂവിയും തിരിച്ചുപറഞ്ഞും പാട്ടുപാടിയും ഒക്കെ രാഷ്ട്രീയ നാടകം പൊടിപൊടിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്കു നേരെ കൂവിവിളിയും അതിനു സ്ഥാനാര്‍ഥി വക ചുട്ട മറുപടിയും. പ്രചാരണ യോഗത്തിനിടെ സംഘര്‍ഷാവസ്ഥ ഇതിനിടയിലും പി.സി. ജോര്‍ജ് എന്ന പൂഞ്ഞാര്‍ ആശാന് ഒരു പേടിയുമില്ല എന്നതാണ്.
സ്ഥാനാര്‍ഥി ആയിട്ടും കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്? ഇതു വിജയ സാധ്യതയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന്ശരിയുടെ പക്ഷത്തുനിന്നാണു പ്രവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അങ്ങനെയാണ്.
അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന ഉറച്ച വിശ്വാസമാണ് എനിക്കു ലഭിക്കുന്ന പിന്തുണ. ഓരോ വര്‍ഷം കഴിയുമ്പോഴും അത് കൂടി വരികയുമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇത്തവണയും അതില്‍ മാറ്റമില്ല. എന്റെ പ്രവര്‍ത്തന ശൈലി വോട്ട് കൂടുതല്‍ ലഭിക്കുന്നതിനു സഹായിക്കുമെന്നും ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.
ഒരു പ്രദേശത്തെ മുഴുവന്‍ ജനത്തെയും മോശമായി ചിത്രീകരിക്കുന്നത് ഇവരുടെ പ്രവര്‍ത്തന ശൈലിയാണ്. 20 ശതമാനത്തില്‍ താഴെ മാത്രമുള്ള വിഭാഗമാണ് അത്. അവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യമെന്നും പി.സി പറയുന്നുണ്ട്.
കഴിഞ്ഞ പ്രാവശ്യം ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിക്കും. ഒരു വിഭാഗം വോട്ട് ചെയ്യില്ലെന്നു പറഞ്ഞിട്ടില്ല. ആ വിഭാഗത്തിലെ ഏതാനും പേര്‍ മാത്രമാണ് അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നത്. പകരം വോട്ട് എന്നൊരു സംവിധാനമില്ല. നിയോജക മണ്ഡലത്തിന്റെ വികസനവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നുള്ളവര്‍ എന്നോടൊപ്പമുണ്ട്.
അവര്‍ വോട്ടു ചെയ്യും എന്ന് പറയുന്ന പി.സിക്ക് ശബരിമലയിലും കൃത്യമായ നിലപാടുണ്ട്. ശബരിമല വിഷയത്തില്‍ പന്തുണച്ചത് ഏതെങ്കിലുമൊരു മുന്നണിയെയല്ല. രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസ സമൂഹത്തെയാണ്. രാജ്യത്തെ വിശ്വാസികള്‍ പരിപാവനമായി കാണുന്ന ഒരു ആരാധനാലയത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ തച്ചുടയ്ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണു രംഗത്തു വന്നത്.
അതില്‍ രാഷ്ട്രീയം നോക്കിയില്ല. വിശ്വാസികളുടെ ആവശ്യ സമയത്ത് ഒപ്പം നിന്നവരെ അവര്‍ സഹായിക്കും. 2016ല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്. ഇത്തരത്തില്‍ വിജയിച്ചാല്‍ മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഇങ്ങനെ മാറിയാല്‍ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യനാക്കപ്പെടാം. ഇത്തവണ മത്സരിക്കുന്നത് കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്.
കഴിഞ്ഞ നിയമസഭയിലെ എംഎല്‍എ മാരുടെ കാലാവധി അവസാനിക്കാന്‍ ഇനിയും ഒരു മാസം ബാക്കിയുണ്ട്. തിരഞ്ഞെടുപ്പ് കേസ് ഉണ്ടാകാതിരിക്കാനാണ് സ്ഥാനം രാജി വച്ചത്. തൂക്കു നിയമസഭ വന്നാല്‍ മുന്നണി നോക്കാതെ മാന്യനായ ആളെ ഏതു മുന്നണി മുഖ്യമന്ത്രിയാക്കുന്നോ അവരെ പിന്തുണയ്ക്കും. നാടിനു ഗുണമുള്ള സാധാരണക്കാരന് പ്രയോജനം ലഭിക്കുന്ന ആളായിരിക്കണം മുഖ്യമന്ത്രി. അപ്പോള്‍ ആശാനും പിളളേരും രണ്ടും കല്‍പിച്ചാണ്.
https://www.facebook.com/Malayalivartha


























