കള്ളവോട്ടും പോസ്റ്റല്‍ വോട്ട് തിരിമറിയും; വ്യാജ വോട്ട് കേസിലെ ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

1. വ്യാജ വോട്ട് കേസിലെ ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നു. ഒരു വോട്ടര്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്ന് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയരിക്കുന്നത്. വളരെ ഗൗരവമുള്ള കാര്യമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത്.
2. വോട്ടര്‍ പട്ടികയിലെ കള്ളവോട്ടിന്റെ വ്യാപ്തി അമ്പരപ്പിക്കുന്ന രീതിയിലാണ്. അത്രത്തോളം തന്നെ കൃത്രിമത്വം നടക്കുന്നതാണ് പോസ്റ്റല്‍ ബാലറ്റും.
3. 80 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണ്. വന്‍ തോതില്‍ കൃത്രിമമാണ് ഇതില്‍ നടക്കുന്നത്.
4. മരിച്ചു പോയവരുടെയും പോസ്റ്റല്‍ വോട്ടില്‍ സമ്മത പത്രം നല്‍കാത്തവരുടെയും പേരുകള്‍ പോലും പോസ്റ്റല്‍ ബാലറ്റിനുള്ള ലിസ്റ്റിലുണ്ട്.
5. ഉദാഹരണത്തിന് തിരുവനന്തപുരം സെന്‍ട്രലില്‍ പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകള്‍ കടന്നു കൂടിയതായി ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട. എട്ടു വര്‍ഷം മുന്‍പ് മരിച്ച് ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ഉണ്ട്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളുമുണ്ട്.
6. ഇത് സംബന്ധിച്ച് വി.എസ്.ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി.കെ.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
7. പോസ്റ്റല്‍ വോട്ടുകള്‍ പലേടത്തും സീല്‍ഡ് ബാലറ്റ് ബോക്‌സിലല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്കുന്ന സ്‌ട്രോംഗ് റൂമുകളില്‍ പലയിടത്തും സി സി സി ടി വി ക്യാമറകള്‍ ഇല്ല. ഇടതു പക്ഷ സര്‍വ്വീസ് സംഘടനകളില്‍ പെട്ടവര്‍ ഈ ബാലറ്റുകളില്‍ ക്രിത്രിമം കാണിക്കാന്‍ സാധ്യതയുണ്ട്.
8. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം ലഭിച്ചതിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ വ്യാജവോട്ടുകളും പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയുമാണ്.
9. അല്ലാതെ പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് പെട്ടെന്ന് സ്‌നേഹം തോന്നിയതല്ല. സാമാന്യ ജനങ്ങളുടെ പൊതുബോധത്തെ അട്ടിമറിച്ച് കൊണ്ടാണ് ഇടതുമുന്നണി വിജയം നേടിയത്. അതിന് കാരണം ഈ അട്ടിമറിയാണ്. ഒരോ മണ്ഡലത്തിലഉം പതിനായിരത്തിലേറെ വ്യാജവോട്ടര്‍മാരാണുള്ളത്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ വേറെ ഒന്നും വേണ്ട.
10. അതുപോലെ കോവിഡ് രോഗികളുടെയും ക്വാറന്റെയിന്‍ കഴിഞ്ഞിന്നിരുന്നവരുടെയും വോട്ടുകള്‍ കഴിഞ്ഞ തവണ ശേഖരിച്ചിരുന്നു. അതിലും വന്‍ തിരിമറി നടന്നു. വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതിലൂടെ ജനഹിതം അട്ടിമറിക്കുക മാത്രമല്ല ജനങ്ങളെ വഞ്ചിക്കുക കൂടിയാണ് സി പിഎമ്മും ഇടതുമുന്നണിയും ചെയ്യുന്നത്.
11. ഇത്തവണ ഏതായാലും അത് നടപ്പില്ല.
12. ഒരിക്കലും കണ്ടെത്താന്‍ കഴിയാത്തത്ര വിപുലമാണ് വോട്ടര്‍ പട്ടികയിലെ തിരിമറികള്‍. ഒരേയാളുടെ ഫോട്ടോ ഉപയോഗിച്ച് ഒരേ ബൂത്തില്‍ മാത്രമല്ല നിരവധി മണ്ഡലങ്ങളില്‍ നിരവധി തവണ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. എട്ടും പത്തും തവണ പോലും ഇതാവര്‍ത്തിച്ചിട്ടുണ്ട്. യഥാര്‍തഥ വോട്ടര്‍ ആരാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.
13. ഈ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇപ്പോള്‍ എപ്പോഴാണ്? അതിന് മറുപടി പറയണം.
മുഖ്യമന്ത്രി അഴിമതിയുടെ ആള്‍രൂപം
-----------
14. അഴിമതിക്കതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത് കൗതുകകരമാണ്. അഴിമതിക്ക് കയ്യും കാലും വച്ചു പിടിപ്പിച്ചാല്‍ എങ്ങിനെ ഇരിക്കും? അതാണ് മുഖ്യമന്ത്രി. എന്നിട്ട് അദ്ദേഹം അഴിമതിക്കെതിരെ സംസാരിക്കുന്നു.
15. ചിലര്‍ക്ക് ജന്മസിദ്ധമായി ചിലവാസനകളുണ്ടാകും. എത്രമാറിയാലും അത് മാറിയില്ല. പിണറായിക്ക് അതുപോലെ ലഭിച്ചതാണ് അഴിമതി വാസന.
16. ആദ്യം വൈദ്യുതി മന്ത്രിയായപ്പോള്‍ നടത്തിയത് കേരളത്തില്‍ അതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയായ ലാവ്‌ലിനാണ്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധരാണത്തിന് കനേഡിയന്‍ കന്വനിയായ ലാവ്‌ലിനുമായുണ്ടാക്കിയ കരാറിലെ അഴിമതി 374 കോടിയാണ്.
17. ആ കേസിലെ ഒന്‍പതാം പ്രതിയാണ് പിണറായി വിജയന്‍. കേസ് അവസാനിച്ചിട്ടില്ല. കേസ് ഇപ്പോഴും സുപ്രിം കോടതിയില്‍ കിടക്കുകയാണ്. 28 തവണയാണ് ആ കേസ് സി ബി ഐ ഇടപെട്ടു മാറ്റിവയ്പ്പിച്ചത്. പിണറായിക്ക് ബി ജെ പിയില്‍ എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇതില്‍ നിന്ന് തന്നെ മനസിലാക്കാം.
18. ലാവ്‌ലിന്‍ അഴിമതിയുടെ തുടര്‍ച്ചയാണ് പിണറായി മുഖ്യമന്ത്രിയായപ്പോഴും ഉണ്ടായിരിക്കുന്നത്. ഏതില്‍ തൊട്ടാലും അതിലെല്ലാം അഴിമതിയും കമ്മീഷനും.
19. ഒരാളുടെ അഴിമതി ശീലം അങ്ങിനെ എളുപ്പം മായ്ച്ച് കളയാനാവില്ല എന്നതിന്റെ തെളിവാണ് ഈ സര്‍ക്കാരിന് കീഴില്‍ ഉണ്ടായ കൊടിയ അഴിമതികളെല്ലാം.
20. ബ്രൂവറി ഡിസ്റ്റലറി അഴിമതിയായാലും , സപ്രിംഗ്‌ളറായാലും പമ്പാ മണല്‍കടത്തായാലും കെ ഫോണ്‍ ആയാലും ഇ മൊബിലിറ്റി ആയാലും ലൈഫ് തട്ടിപ്പായാലും ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ആഴക്കടല്‍ മല്‍സ്യക്കൊള്ളയായാലും മുഖ്യമന്ത്രിയിലേക്കാണ് അഴിമതിയുടെ വേരുകള്‍ ചെന്നെത്തുന്നത്. എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.
21. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യ പ്രതിയായ സ്വപ്നാസുരേഷിന്റെ മൊഴിയില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാമറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ഈ രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്നതാണ്. ഇത് ചെറിയ കാര്യമല്ല.
22. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ആദ്യം മുതലെ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























