ജോലി ചെയ്തു പണം നൽകിയില്ല; ഒടുവിൽ കൃഷി ഓഫീസില്‍ കരാറുകാരന്റെ ആത്മഹത്യ ഭീഷണി

ജോലിയുടെ വേതനം നല്‍കാത്തതിനെ തുടര്‍ന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കരാറുകാരൻ ആത്മഹത്യ ഭീഷണി മുഴക്കി. വെള്ളത്തൂവല്‍ സ്വദേശി സുരേഷ് ആണ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് കൈയ്യില്‍ ലൈറ്റര്‍ പിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.
കൃഷി വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകള്‍ നൽകി. എന്നാല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഈ ബില്ലുകള്‍ ദീര്‍ഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്ന് ഇദ്ദേഹം പറയുന്നുണ്ട്. മൊത്തം ഒരു കോടി രൂപയാണ് നാല് പ്രാവശ്യമായി സുരേഷിന് നൽകേണ്ടത്.
എട്ട് മാസം മുന്‍പായിരുന്നു പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ബില്ല് നൽകിയിരുന്നത്. ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിട്ടും നടപടി ഇല്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയില്‍ നിന്നും മാറ്റുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട 70 ശതമാനം പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വാഗ്ദാനം ചെയ്‌തെങ്കിലും മുഴുവന്‍ പണവും നല്‍കണം എന്നാണ് ഇദ്ദേഹം പറയുന്നത്. പണത്തിന് ചെല്ലുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ പുതിയ ഉപാധികള്‍ വെച്ച് മടക്കി അയക്കുകയാണ് പതിവ്.
https://www.facebook.com/Malayalivartha


























