തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; നിലവിൽ എൻ ഡി എ സ്ഥാനാർഥി ഇല്ലാത്തതിനാൽ പിന്തുണ

തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു. സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി തീരുമാനം.
തനിക്ക് ബി.ജെ.പി പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഇങ്ങനെയൊരു നിര്‍ണായക തീരുമാനം എടുക്കുന്നത്. നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുകയാണ്.
തലശ്ശേരിയില്‍ നിലവില്‍ എന്‍ ഡി എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിപോയതിനാലാണ്. ഇതിനു പിന്നാലെ, ബിജെപിയുടെ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീര്‍ പറഞ്ഞിരുന്നു.
തുടര്‍ നടപടി ബി.ജെ.പി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ, പരസ്യ പിന്തുണ നല്‍കി ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്.
സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു നസീര്‍. 2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരിയും.
22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെനിന്നും നേടിയിരിക്കുന്നത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു തലശ്ശേരി.
https://www.facebook.com/Malayalivartha


























