മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഇ.ശ്രീധരന്‍ എണീറ്റുപോയി

ബീഫ് നിരോധനം, ലവ് ജിഹാദ് എന്നിവയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ബി.ജെ.പി നേതാവും പാലക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുമായ ഇ.ശ്രീധരന്‍ എണീറ്റുപോയി. ഒരു അഭിമുഖത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പ്രസ്തുത സംഭവത്തിന്റെ വിഡിയോ പങ്കുവെച്ച് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയണോ ഇ.ശ്രീധരന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും ഇതാണോ ബി.ജെ.പിയുടെ ആദര്‍ശവാനായ സ്ഥാനാര്‍ഥിയെന്നും തരൂര്‍ ചോദിച്ചു.
ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറാകാതിരുന്ന ഇ. ശ്രീധരനോട് വടക്കേഇന്ത്യയിലും തെക്കേ ഇന്ത്യയിലും ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണല്ലോ എന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പറയാന്‍ ആളല്ല എന്നായിരുന്നു മറുപടി. കെ.സുരേന്ദ്രന്റെ പേരിലുള്ള കേസുകള്‍ കള്ളമാണെന്ന് പറഞ്ഞ ഇ.ശ്രീധരന്‍ പിണറായി വിജയന്റെ പേരിലുള്ള സ്വര്‍ണക്കടത്തിനേക്കാള്‍ വലുതാണോ അതെന്നും ചോദിച്ചു.ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞ ഇ.ശ്രീധരന്‍ ലവ് ജിഹാദിനെക്കുറിച്ചുള്ള ചോദ്യംകൂടിയായതോടെ ഇന്റര്‍വ്യൂ മതിയാക്കി പോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























