രാഷ്ട്രീയക്കാര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് രഹസ്യ അജണ്ടയെന്ന് സംസ്ഥാന സര്‍ക്കാര്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് രഹസ്യ അജണ്ടയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഷ്ട്രീയക്കാര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നത് ഇത്തരം അജണ്ടയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഇഡിക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണത്തിന് ശേഷമാണെന്നും അന്വേഷണത്തിനിടെ ലഭിച്ച മൊഴികള്‍ ഇഡി ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി ഉപയോഗിച്ചെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇഡിയുടെ ഹരജി ചൊവ്വാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha


























