പ്രധാനമന്ത്രിയെ ഓര്‍ത്തെങ്കിലും എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കൃഷ്ണകുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഓര്‍ത്തെങ്കിലും കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍. ഭാരതത്തിന്റെ എല്ലാ പ്രശ്‌നങ്ങളും മനസിലാക്കുന്നയാളാണ് നരേന്ദ്ര മോഡി. മുന്നൂറ്റമ്പതോളം പദ്ധതികള്‍ രാജ്യത്ത് അദ്ദേഹം കൊണ്ടുവന്നു. കമ്യൂണിസം കാന്‍സറാണ്. അതിനെ ഇവിടെ നിന്നും എടുത്തുകളയേണ്ട സമയമായിരിക്കുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കേരളത്തില്‍ ജീവിക്കുന്നവരെ കുറിച്ച് വളരെ വിഷമത്തോടെയാണ് ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനത്തെ ആളുകള്‍ ചോദിക്കുന്നത്. സംസ്ഥാനത്തെ കാട്ടാള ഭരണകൂടത്തെ താഴെ ഇറക്കണം. കോണ്‍ഗ്രസും ഇവരുടെ ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























