'ഇരട്ടചങ്ക് വേണ്ട നമുക്ക്, നല്ല ഒരു ഹൃദയം മതി';'കടക്ക് പുറത്ത്' എന്നും മറ്റും പറയുന്ന ആളുടെ അടുത്തേക്ക് നമുക്ക് പോകാന്‍ കഴിയുമോ?; യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയുള്ള വോട്ടഭ്യർത്ഥനാ വീഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ശാന്തിപ്രിയ

യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവന നടത്തി 'ദൃശ്യം 2'വിലെ അഭിനേത്രിയും അഭിഭാഷകയുമായ ശാന്തിപ്രിയ. കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി ഇ അബ്ദുള്‍ ഗഫൂറിന് വേണ്ടി പ്രചാരണം നടത്തവേയാണ് ശാന്തിപ്രിയ മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. നമ്മുക്ക് വേണ്ടത് പേടിയില്ലാതെ സമീപിക്കാന്‍ കഴിയുന്ന ആളെയാണെന്നും 'കടക്ക് പുറത്ത്' എന്നും മറ്റും പറയുന്ന ആളുടെ അടുത്തേക്ക് നമുക്ക് പോകാന്‍ കഴിയുമോ എന്നും അവര്‍ ചോദിക്കുന്നതിന്റെ വീഡിയോ വികെ ഇബ്രാഹിംകുഞ്ഞ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
'നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂര്‍'- ഇങ്ങനെയായിരുന്നു ശാന്തിപ്രിയയയുടെ വാക്കുകള്‍. കളമശേരിയില്‍ സിപിഎം/ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പി രാജീവന്‍ ആണ്.
https://www.facebook.com/Malayalivartha


























