മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; കന്യാസ്ത്രീകളെ ട്രെയിനില്‍ വച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

ഝാന്‍സിയില്‍ കന്യാസ്ത്രീകളെ ട്രെയിനില്‍ വച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ . ഇത് തെറ്റായ ആരോപണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകളുടെരേഖകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാര്‍ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.
എന്നാല്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരെന്നായിരുന്നു റെയില്‍വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍. ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്ബില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























