പൂര്‍ണ ഗര്‍ഭിണിയായ യുവതിയേയുംകൊണ്ട് ആശുപത്രിയയിലേക്ക് പോയ വാഹനം തല്ലിത്തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍; ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൂര്‍ണ ഗര്‍ഭിണിയായ യുവതിയേയും വഹിച്ചുകൊണ്ട് ആശുപത്രിയയിലേക്ക് പുറപ്പെട്ട വാഹനം തല്ലിത്തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍. കണ്ണൂരിലെ പയ്യന്നൂരിലെ സംഭവം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്കുകളില്‍ എത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ 29കാരിയെയും കൊണ്ട് ആശുപത്രിയിലേക്ക് തിരിച്ച വാഹനത്തിന് നേരെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.
ബിജെപി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചത്. ഇരുപതോളം പേര്‍ ചേര്‍ന്നാണ് വാഹനം ആക്രമിച്ചത്. സംഭവത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം ഉണ്ടായിട്ടില്ല എന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























