കളിച്ചുകൊണ്ടിരിക്കെ കാണാതായ ബാലനെ തിരക്കിയിറങ്ങിയ സഹോദരി കണ്ടത് ചേതനയറ്റ കുഞ്ഞനുജന്റെ ശരീരം; താറാവിനെ കാണാന്‍ പാടശേഖരത്തിന് സമീപമെത്തിയ രണ്ടര വയസുകാരന്‍ മുങ്ങിമരിച്ചു; ഒരു നാടിന്റെ നൊമ്പരമായി ആയുഷ്

കുമരകത്ത് താറാവിനെ കാണാന്‍ പാടശേഖരത്തിന് സമീപമെത്തിയ രണ്ടര വയസുകാരന്‍ മുങ്ങിമരിച്ചു. ചെങ്ങളം വായനശാലയ്ക്ക് സമീപം നാല്‍പ്പറയില്‍ പ്രശാന്തന്റെയും കാര്‍ത്തികയുടെയും മകന്‍ ആയുഷിനാണ് ദാരുണാന്ത്യം. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ചെങ്ങളം മണലേല്‍ അഭിലാഷിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.
രാവിലെ വീടിന് സമീപത്ത് കളിക്കുകയായിരുന്ന ആയുഷിനെ കാണാതാകുകയായിരുന്നു തിരക്കി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നാലു വയസുകാരി സഹോദരി അനാമികയാണ് കുട്ടി വെള്ളത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കൊയ്ത്ത് കഴിഞ്ഞ മാടപ്പള്ളിക്കാട് പാടശേഖരത്ത് മൂന്ന് ദിവസം മുന്‍പാണ് വെള്ളം കയറ്റി തുടങ്ങിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പില്‍.
https://www.facebook.com/Malayalivartha


























