വിഷുകിറ്റ് ഇന്നു മുതല്‍... സ്‌പെഷ്യല്‍ അരി വിതരണം നാളെ മുതല്‍ .... വിഷുവും ഈസ്റ്ററും പ്രമാണിച്ച് ഒന്‍പതിന് പകരം പതിന്നാല് സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ കിറ്റ് തയ്യാറാക്കിയത്

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ വിഷു കിറ്റ് ഇന്നുമുതലും,സ്‌പെഷ്യല്‍ അരി നാളെ മുതലും വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിഷുവും ഈസ്റ്ററും പ്രമാണിച്ച് ഒന്‍പതിന് പകരം പതിന്നാല് സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ കിറ്റ് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിശദീകരണത്തിന് മറുപടിയൊന്നും വരാതിരുന്ന സാഹചര്യത്തില്‍ ഇന്നലെമുതല്‍ വിതരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്
.
ഇന്നലെ വൈകിട്ട് സിവില്‍ സപ്‌ളൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയതോടെ, ഇ പോസ് മെഷീനില്‍ സ്‌പെഷ്യല്‍ കിറ്റ് ഉള്‍പ്പെടുത്തി. ഇന്നുമുതല്‍ മഞ്ഞ കാര്‍ഡുകാര്‍ക്ക് കിറ്റുകള്‍ ലഭിക്കും.
ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം 31ന് അവസാനിക്കും. ഏപ്രിലിലെ കിറ്റിനൊപ്പം മാര്‍ച്ചിലെ കിറ്റ് വിതരണവും തുടരുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ അറിയിച്ചു.
എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ അരി വിതരണം. നീല,വെള്ള കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ പത്തു കിലോഗ്രാം അരിയാണ് കിട്ടുക. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ ആറ് വരെ നീട്ടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























