വീടിനു സമീപത്ത് കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരന്‍ താറാവിനെ കാണാനായി പാടശേഖരത്തിനടുത്തെത്തി...സഹോദരനെ കാണാതായതോടെ തിരക്കി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നാലുവയസ്സുകാരി കണ്ടത് വെള്ളത്തില്‍ കിടക്കുന്ന സഹോദരനെ.... ഒടുവില്‍...

വീടിനു സമീപത്ത് കളിക്കുകയായിരുന്ന രണ്ടരവയസ്സുകാരന്‍ താറാവിനെ കാണാനായി പാടശേഖരത്തിനടുത്തെത്തി...സഹോദരനെ കാണാതായതോടെ തിരക്കി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നാലുവയസ്സുകാരി കണ്ടത് വെള്ളത്തില്‍ കിടക്കുന്ന സഹോദരനെ.... ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താറാവിനെ കാണാനായി പാടശേഖരത്തിന് സമീപമെത്തിയ രണ്ടര വയസുകാരനാണ് മുങ്ങിമരിച്ചത്. . ചെങ്ങളം വായനശാലയ്ക്ക് സമീപം നാല്‍പ്പറയില്‍ പ്രശാന്തന്റെയും കാര്‍ത്തികയുടെയും മകന്‍ ആയുഷിനാണ് ദാരുണാന്ത്യമുണ്ടായത് . ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
ചെങ്ങളം മണലേല്‍ അഭിലാഷിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. രാവിലെ വീടിന് സമീപത്ത് കളിക്കുകയായിരുന്ന ആയുഷിനെ കാണാതായതോടെ തിരക്കി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നാലു വയസുകാരി സഹോദരി അനാമികയാണ് കുട്ടി വെള്ളത്തില്‍ വീണ് കിടക്കുന്നത് കണ്ടത്.
നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കൊയ്ത്ത് കഴിഞ്ഞ മാടപ്പള്ളിക്കാട് പാടശേഖരത്ത് മൂന്ന് ദിവസം മുന്‍പാണ് വെള്ളം കയറ്റി തുടങ്ങിയത്.
അതേസമയം പതിമ്മൂന്നുകാരി വൈഗയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മാതാവ് രമ്യയെ പൊലീസ് വീണ്ടും വിശദമായി ചോദ്യംചെയ്യും.
പിതാവ് കാക്കനാട് കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോകുലത്തില്‍ സാനു മോഹന്‍ ഒളിവില്‍ പോകുന്നതിന് ഒരാഴ്ച മുമ്പ് കങ്ങരപ്പടിയിലെ മൊബൈല്‍ ഷോപ്പില്‍ 13,000 രൂപയ്ക്ക് വിറ്റ ഫോണ്‍ പൊലീസ് കണ്ടെടുത്തു. ഫോണ്‍ വാങ്ങിയ ആളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോയമ്പത്തൂരില്‍ തന്നെ സാനു ഉണ്ടെന്ന നിഗമനത്തില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നു. ഇയാളുടെ രേഖാചിത്രങ്ങളും ഇന്നലെ പുറത്തുവിട്ടു.രമ്യയെയും ഏതാനും ബന്ധുക്കളെയും ഇന്നു ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
പൂനെയില്‍ നിരവധി കേസുകളില്‍ പ്രതിയായ സാനുവിനെ തേടി പൂനെ പൊലീസ് എറണാകുളത്തേക്ക് വരാനിരിക്കെയായിരുന്നു വൈഗയുടെ മരണം.പൂനെയില്‍ മെറ്റല്‍, ലെയ്ത്ത് ബിസിനസ് നടത്തിവന്ന സാനു അവിടെ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങിയ ശേഷം അഞ്ചരവര്‍ഷം മുമ്പാണ് കാക്കനാട് കങ്ങരപ്പടിയില്‍ ഭാര്യയുടെ പേരില്‍ ഫ്ളാറ്റ് വാങ്ങി താമസമാക്കിയത്. തേവയ്ക്കല്‍ വിദ്യോദയ സ്‌കൂള്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായിരുന്നു വൈഗ.
https://www.facebook.com/Malayalivartha


























