ഇക്കുറി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പരീക്ഷിച്ചത് 2019 ല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ പയറ്റിയ അതേ തന്ത്രം. .. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് രഹസ്യതന്ത്രം പകര്‍ന്നു നല്‍കിയത് ഐ ഗ്രൂപ്പ് നേതാവായ അടൂര്‍പ്രകാശ്

ഇക്കുറി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പരീക്ഷിച്ചത് 2019 ല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ പയറ്റിയ അതേ തന്ത്രം. ഐ ഗ്രൂപ്പ് നേതാവായ അടൂര്‍പ്രകാശാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് രഹസ്യതന്ത്രം പകര്‍ന്നു നല്‍കിയത്.
2019 ലെ തെരഞ്ഞടുപ്പിലാണ് യു ഡി എഫ് ഇരട്ടവോട്ട് എന്ന പ്രതിഭാസം കേരളത്തിലാദ്യമായി കണ്ടെത്തിയത്. അതിനു മുമ്പ് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അത് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്നു മുതല്‍ തുടങ്ങിയതാണ് യു ഡി എഫിന്റെ ഇരട്ട വോട്ട് അന്വേഷണം. ഇടതു മുന്നണിയാണ് ഇത്തരത്തില്‍ ഇരട്ട വോട്ടുകള്‍ ചേര്‍ത്തത്. കഴിഞ്ഞ തദ്ദേശ തെരഞടുപ്പില്‍ ഇടതുമുന്നണി ജയിച്ചത് അങ്ങനെതന്നെയാണ്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ പിശകുകള്‍ ഉണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമെന്ന് കേരള ഹൈക്കോടതി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ പുറുപ്പെടുവിച്ച ഇടക്കാല വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇരട്ടവോട്ടുകള്‍ ചെയ്യുന്നത് തടയാന്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെയോ പോലീസിനെ വിന്യസിക്കണം എന്നും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ട് എങ്ങനെ നീക്കം ചെയ്യാന്‍ ആകും എന്ന് നാളെ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.
ഇതിനിടെ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ബൂത്തുകളില്‍ കേന്ദ്രസേനയെ നിയോഗിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇരട്ട വോട്ട് ജനാധിപത്യത്തിലെ മായം ചേര്‍ക്കലാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറം മീണ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പതിനാലായിരത്തിലേറെ ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തല ഹൈക്കോടതിയെ അറിയിച്ചത്.
സ്വന്തം നിലയില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഈ വോട്ടുകള്‍ തങ്ങള്‍ കണ്ടെത്തിയതെന്നും കമ്മീഷന് പിന്നെ എന്ത് കൊണ്ട് ഇത് കണ്ടെത്താനാകുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ചോദിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി പതിനൊന്നാം മണിക്കൂറിലാണെന്നായിരുന്നു കമ്മീഷന്‍ സത്യാവങ്മൂലം.
പട്ടികയിലെ തെറ്റ് തിരുത്താനും ചൂണ്ടിക്കാണിക്കാനുമുള്ള അവസരം പ്രതിപക്ഷ നേതാവ് ഉപയോഗിച്ചില്ല. വ്യാജ വോട്ട് തടയാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇത് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇരട്ടത്താണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
എന്ത് കൊണ്ടാണ് ഇരട്ടവോട്ടുകള്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് അറിയിക്കാന്‍ ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു.
ഇരട്ട വോട്ട് ജനാധിപത്യത്തില്‍ മായം ചേര്‍ക്കലാണെന്ന് നിരീക്ഷിച്ച കോടതി ആരും ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നും വ്യക്തമാക്കി.ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചു.
ഇതിനിടെ കേരളത്തിലെ കള്ളവോട്ട് പ്രശ്‌നത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണവും തേടി. ഈ മാസം 31നകം റിപ്പോര്‍ട്ട് നല്‍കണമെന്നും റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സമ്പത്തിനെ നിര്‍ത്തി ഇടതു മുന്നണി കുത്തകയാക്കിയ ആറ്റിങ്ങല്‍ സീറ്റ് അടൂര്‍ പ്രകാശ് പിടിച്ചെടുത്തത് ഇരട്ടവോട്ട് ഇല്ലാതാക്കി കൊണ്ടാണ്. കുറെ പതിറ്റാണ്ടുകളായി ആറ്റിങ്ങലില്‍ നിന്ന് ഇടതുമുന്നണി ജയിച്ചിരുന്നത് ഇരട്ടവോട്ട് വഴിയാണ്.
https://www.facebook.com/Malayalivartha


























